ജോസ് പുത്തന്‍കളം: സിന്റൊ വി ജോണ്‍,ജോമോള്‍ സന്തോഷ് യുകെകെസിവൈഎല്‍ നാഷണല്‍ ഡയറക്ടേഴ്‌സ്. ബര്‍മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാഷണല്‍ ഡയറക്റ്റര്‍മാരായി സിന്റോ വി. ജോണ്‍, ജോമോള്‍ സന്തോഷ് എന്നിവരെ നിയമിച്ചു കൊണ്ട് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട് നിയമന ഉത്തരവ് നല്‍കിയതായി ഫാ. സജി മലയില്‍ പുത്തന്‍പുര യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു.
കേരളാ കത്തോലിക്കാ സഭയിലെ ആദ്യ യുവജന സംഘടനയാണ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്. യുവജനങ്ങളിലെ നേതൃത്വ വികസനം, ആശയവിനിമയ വികസനം, വിശ്വാസ സംരക്ഷണം, സഭാസമുദായ സ്‌നേഹത്തിലധിഷ്ഠിതമായി നവ തലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.കെ.കെ.സി.വൈ.എല്‍ പ്രവര്‍ത്തിക്കുന്നത്.
സിന്റോ വി. ജോണ്‍ ലിവര്‍പൂള്‍ യൂണിറ്റംഗവും ജോമോള്‍ സന്തോഷ് സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റംഗവുമാണ്.സിന്റോ ഉഴവൂര്‍ വെട്ടുകല്ലേല്‍ കുടുംബാംഗവും ജോമോള്‍ പാലാതുരുത്ത് ഇടവകാംഗമായ സന്തോഷ് പൂവത്തേലിന്റെ ഭാര്യയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല