യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയന്റെ റീജിയണല്‍ കായിക മേള ആഗസ്റ്റ് 28 നു വോക്കിങ്ങില്‍ നടക്കും . വോക്കിംഗ് മലയാളി അസോസിയേഷന്‍ നും യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയനും സംയുക്തമായാണ് കായിക മേള സംഘടിപ്പിക്കുന്നത് . ഈ റീജിയനു കീഴിലുള്ള പതിനെട്ടു മലയാളി അസോസിയേഷന്‍ നുകളിലെ കുട്ടികളും മുതിര്‍ന്നവരും ഈ കായിക മേളയില്‍ പരസ്പരം മത്സരിക്കും .ആഗസ്റ്റ് 28 ഞായര്‍ഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ , വോക്കിംഗ് ഷീര്‍വാട്ടര്‍ ലുള്ള വോക്കിംഗ് അത് ലറ്റിക് സിന്തറ്റിക്ക് ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത് .
റീജിയണല്‍ കായിക മേള യില്‍ പങ്കെടുത്ത് വിജയികളയവര്‍ക്ക് അടുത്ത വര്ഷം ഏപ്രിലില്‍ യു കെ യില്‍ നടക്കുന്ന ദേശിയ തല കായികമേള യില്‍ പങ്കെടുക്കാന്‍ സാധിക്കും . യു കെ യിലെ എട്ടു റീജിയണല് കളില്‍ നടക്കുന്ന റീജിയണല്‍ കായിക മേള യില്‍ നിന്ന് വിജയികളായവര്‍ മാത്രം ആയിരിക്കും അടുത്ത വര്ഷം നടക്കുന്ന ദേശിയ കായിക മേളയില്‍ മാറ്റുരക്കുക .യു കെ യില്‍ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയനില്‍ ആണ് ഈ വര്‍ഷത്തെ കായിക മേള ആദ്യമായ് നടക്കുന്നത് . കഴിഞ്ഞ വര്ഷം ടോള്‍വോര്‍തില്‍ നടന്ന മേള വളരെ അധികം ജന ശ്രദ്ധ നേടിയിരുന്നു .
പ്രധാനമായും വടം വലി മത്സരമായിരിക്കും ഈ മേളക്ക്കൂടുതല്‍ കൊഴുപ്പെകുക . പന്ത്രണ്ടിലധികം ടീമുകള്‍ വടം വലി മത്സരത്തില്‍ പങ്കെടുക്കും . കൂടാതെ 100 മീറ്റര്‍ , 200മീറ്റര്‍ , 4 x100 മീറ്റര്‍ ,ലോങ്ങ് ജമ്പ് ,ഷോര്‍ട്ട് പുട്ട് , എന്നി മത്സരങ്ങളില്‍ സബ് ജൂനിയര്‍ ,ജൂനിയര്‍ ,സീനിയര്‍ തലങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കും ,പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും . മുപ്പത്തി അഞ്ചു വയസിനു ( സുപ്പര്‍ സീനി യെഴ്സ് ) മുകളില്‍ ഉള്ള സ്ത്രീകള്‍ക്കായ് 50 മീറ്റര്‍ ഓട്ടവും .പുരുഷന്മാര്‍ക്കായി 100 മീറ്റര്‍ ഓട്ട മത്സരവും ഉണ്ടായിരിക്കും . മത്സര വിജയികളവുന്ന എല്ലാ ഒന്നാം സ്ഥാനക്കാര്‍ക്ക്ക്കും ട്രോഫികള്‍ വിതരണം ചെയ്യും .
വടം വലി മത്സരത്തില്‍ പങ്കെടുത്തു ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് എം എ വര്‍ക്കി മുണ്ടുപാലക്കല്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിയും ,രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് N. M . JOHN Thiruvathili സ്മാരക എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും . കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന്‍നു എന്‍ ജെ തോമസ് നിലപ്പന മെമ്മോറിയല്‍ .എവര്‍റോളിംഗ് ട്രോഫിയും , ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന അസോസിയേഷന്‍ന് കെ ജെ ജോസഫ് കല്ലടയില്‍ മെമ്മോറിയല്‍ .എവര്‍റോളിംഗ് ട്രോഫിയും വിതരണം ചെയ്യുന്നതാണ് .മല്‍സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും , അപേക്ഷിക്കേണ്ട അവസാന തീയതിയും അസോസിയേഷന്‍നുകള്‍ വഴിയും മാധ്യമങ്ങള്‍ മുഖേനെയും പിന്നീട് അറിയിക്കുന്നതാണ് .
അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി എന്നിവര്‍ മുഖേനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ . ഈ കായിക മേള യുടെ സുഗമമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിക്കുന്നതിനും , മേള കാര്യക്ഷമമായി നടത്തുന്നതിനുമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനുമായി ആഗസ്റ്റ് ഏഴിന് ഞായറാഴ്ച ഉച്ചക്ക് ഒന്നരക്ക് വോക്കിംഗ് ഷീര്‍ വാട്ടറില്‍ ഉള്ള പാര്‍ക്ക് വ്യൂ സെന്ററില്‍ യോഗം നടക്കുന്നതാണ് എന്ന് യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയന്റെ റീജിയണല്‍ പ്രസിഡന്റ് ടോം മാന്‍വെട്ടം , സെക്രട്ടറി മനോജ് പിള്ള എന്നിവര്‍ അറിയിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്കും ,
ഈ കായിക മേള യില്‍ ട്രോഫികളോ ,കാഷ് അവാര്‍ഡ്‌കളോ സ്പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവരും താഴെ പറയുന്ന നമ്പരുകളില്‍ ബെന്ധപെടെണ്ടാതാണ്-ഫോണ്‍ – 07768237906 ,07960357679 ,07828704378
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല