യുകെ യില്‍ വേനല്‍ അവധികാലം ആരംഭിച്ചു കഴിഞ്ഞു . നടപ്പിലാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ നുറു ശതമാനവും പുര്‍ത്തിയാക്കിയ ആവേശത്തില്‍ ആണ് യുക്മ പ്രവര്‍ത്തകര്‍ . മുന്‍പ് യു കെ മലയാളികള്ക്ക് പരിപാടികളുടെ പെരുമഴയായി പ്രഖ്യാപിക്കപ്പെട്ട യുക്മ പ്രവര്‍ത്തന പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . സമ്മര്‍ അവധിക്കു മുന്പുള്ള സമ്മാനം ആയി ആണ് യുക്മ പ്രവര്‍ത്തകര്‍ അതിനെ വ്യാഖ്യാനിച്ചത് . പരിപാടികളുടെ പുതുമയും നടപ്പിലാക്കുന്നതിന്റെ കുട്ടു ഉത്തരവാദിത്തവും സംഘടനയായി യുക്മക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു . ഈ വേനല്‍ ക്കാല ത്തില്‍ തുടക്കത്തില്‍ വിവിധ റിജിയനുകളില്‍ നിരവധി പരിപാടികള്‍ യു കെയിലെ മുഴുവന്‍ അസ്സോസ്സിയേഷനുകളും ആവേശത്തോടെ . പങ്കെടുക്കുകയുണ്ടായി .
ജൂണ്‍ , ജൂലൈ മാസങ്ങളില്‍ യു കെയില്‍ വേനല്‍ ക്കാലം ആഘോഷ തിമിര്‍പ്പിലാണ വിവിധ കുടുംബങ്ങള്‍ .വിവിധ റീ ജി യനുകളില്‍ യുക്മയുടെ നേതൃത്ത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ ഈ കാലത്ത് നടത്തപ്പെട്ടു . അവയോടൊപ്പം യുക്മ നാഷണല്‍ കമ്മിറ്റി നേരിട്ട് നടത്തിയ നിരവധി പരിപാടികള്‍ യു കെയെ ഉത്സവ പ്രതീതിയില്‍ ആക്കിയിരുന്നു. ഈ വേനല്‍ ക്കാലം ആഘോഷിക്കാന്‍ തയാറെടുക്കുന്ന മലയാളികള്‍ക്ക് ഇനിയും അവധി ക്കാലം . ആദ്യ നഴ്‌സിംഗ് ഫോറം പൊതുയോഗം മെയ് 2 നു ലിവര്‍ പൂളില്‍ വെച്ച് ആവേശപൂര്‍വ്വം യു കെ മലയാളികള്‍ ഏറ്റു വാങ്ങി .യുക്മ സൗത്ത് വെസ്റ്റ് ബാഡ് മി ന്റോണ്‍ ടൂര്‍ണമെന്റ് മെയ് 3 നു സാലിസ്ബറി ഡൌണ്‍ടാന്‍ ലെഷര്‍ സെന്ററില്‍ നടക്കുകയുണ്ടായി സൌത്ത് ഈസ്റ്റ് കായികമേള മെയ് 24 നു നടക്കുകയുണ്ടായി . .
ജൂണ്‍ 6 നു ഓക്‌സ്‌ഫോര്‍ഡീള്‍ വെച്ച് നാഷണല്‍ ബാഡ് മി ന്റോണ്‍ ടൂര്‍ണമെന്റ് നടന്നു . യുക്മ ഇ മാഗസിന്‍ ജ്വാല ജൂണ്‍ 10 നു തന്നെ പുതിയ രൂപത്തിലും ഭാവത്തിലും പുറത്തിറങ്ങി . വായനക്കാര്‍ ഏറെയുള്ള സാഹിത്യ സൃഷ്ട്ടികള്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ടു . മാര്‍ച്ച് മാസത്തിനു ശേഷം വന്ന സാംസ്‌കാരിക വേദി പുന സംഘടനയുമായി ബന്ധപ്പെട്ടു ആണ് ജ്വാല മാഗസിന്‍ ഇറക്കാന്‍ കഴിയാതെ പോയത് , ജൂണ്‍ 13 നു യുക്മ നേപാള്‍ ചാരിറ്റി ഫണ്ട് ശേഖരണം സമാപിച്ചു നിരവധി അസോസിയേഷനുകള്‍ നേരിട്ട് ശേഖരിച്ച തുക കൈമാറ്റം ചെയ്തു കഴിഞ്ഞു. ഇനിയും കൈ മാറാന്‍ . യുക്മ മിഡ് ലണ്ട്‌സ് റിജിയണല്‍ കായിക മേള ജൂണ്‍ 20NU നടക്കും റെഡി ച്ചില്‍ വെച്ചാണ് കായിക മേള നടക്കുന്നത് .ജൂലൈ 26 നു യുക്മ മിഡ് ലണ്ട്‌സ് ബാഡ് മി ന്റോണ്‍ ടൂര്‍ണമെന്റ് നോട്ടിന്ഘമില്‍ നോട്ടിന്ഘാം മലയാളി കള്‍ച്ചരല്‍ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു . യുക്മ നോര്‍ത്ത് വെസ്റ്റ് റിജി യന്‍ കായിക മേള വാര്‍റിംഗ് ടണ്ണില്‍ ജൂണ്‍ 6 നു നടന്നു .
ജൂണ്‍ 13 നു യുക്മ സാംസ്‌കാരിക വേദി ആദ്യ യോഗം ബോര്‍ന്മോതില്‍ മജോഗ് കുമാറ പിള്ളയുടെ വസതിയില്‍ ചേര്‍ന്ന. അന്നേ ദിവസം തന്നെ വെയില്‌സ് റിജിയന്‍ കായിക മേള സ്വാന്‍ സ്വെയില്‍ വെച്ച്. നടന്നു . ജൂണ്‍ 20 നു യുക്മ സൌത്ത് വെസ്റ്റ് റിജിയന്‍ കായിക മേള യൊവില്‍ അത് ലെടിക്ക് അരിനയില്‍ വര്ധിച്ച ജനപങ്കാളിത്തത്തോടെ നടന്നു .
ജൂണ്‍ 21 നു യുക്മ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സര വിജയിയെ പ്രഖ്യാപിച്ചു ബ്രിസ്റ്റോളില്‍ നിന്നുള്ള മുന്ന എന്ന് വിളിക്കുന്ന തോംപ്‌സണ്‍ പി എ ആണ് സമ്മാനം നേടിയത് ജൂലയ് 18 നു യുക്മ ദേശിയ കായിക മേള ബര്‍മിംഗ് ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡ് വിണ്ടലേ ലെഷേര്‍ സെന്റെറില്‍ വെച്ച് നടന്നു കുടാതെ നിരവധി റിജിയനുകള്‍ തനതായ പരിപാടികള്‍ നടത്തുകയുണ്ടായി .സല്‌ഫോര്‍ഡില്‍ വെച്ച് നോര്ത്ത് വെസ്റ്റ് റിജിയന്റെഫാമിലി ഫെസ്റ്റ് ജൂലൈ 19 നു നടന്നു
യുക്മ നാഷണല്‍ കമ്മിറ്റി ജൂണ്‍ 27 നു ബിര്‍മിന്ഘാമില്‍ ചേരുകയുണ്ടായി . അന്ന് തന്നെ യുക്മ നേഴ്ചസസ്സ് ഫോറം ആദ്യ യോഗം ചേര്‍ന്ന് .യു കെയിലെ നഴ്‌സിംഗ് വിഭാഗത്തെ സംബ്ബന്ധിച്ചു ഏറെ സുപ്രധാനം ആയ പല തീരുമാനം എടുക്കാന്‍ കഴിഞ്ഞതായി അറിയിച്ചിട്ടുണ്ട് . വേനല്‍ കാലം ആഘോഷം ആക്കാന്‍ യുക്മാക്കൊപ്പം അണി ചേര്ന്ന മുഴുവന്‍ യു കെ മലയാളികളോടും പ്രത്യക നന്ദിയും കടപ്പാടും അറിയിക്കുന്നതായി യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ട് അറിയിച്ചു നാളിതു വരെയുള്ള യുക്മയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കുന്ന മുഴുവന്‍ പേര്ക്കും എല്ലാ വിധ നന്മകളും നേരുന്നതായി യുക്മ നാഷണല്‍ കമിറ്റി സെക്രടറി സജിഷ് ടോം അറിയിച്ചു . ഇനിയും ഇത് അവധി ക്കാലം ആണെങ്കിലും യുക്മ സാംസ്‌കാരിക വേദി യുടെ നേതൃത്ത്വത്തില്‍ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നതായി സാംസ്‌കാരിക വേദി ജനറല്‍ കണ്വീനെര്‍ സി എ ജോസഫ് അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല