ജെയിംസ് ജോസഫ്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നിര്‍വാഹക സമിതിയുടെ ആദ്യ യോഗം നാളെ (15.02.2015ഞായാറാഴ്ച) ഉച്ച തിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ ലെസ്റ്ററില്‍ വച്ച് നടക്കും. നടപ്പു പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
യോഗത്തില്‍ യുക്മ മുന്‍ നാഷണല്‍ പ്രസിഡണ്ട് വിജി കെ പി,മുന്‍ റീജണല്‍ പ്രസിഡണ്ട് റോയി ഫ്രാന്‍സിസ്,സെക്രട്ടറി പീറ്റര്‍ ജോസഫ്,ട്രഷറര്‍ കുരുവിള തോമസ്,ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ലിജോ ജോണ്‍ എന്നിവരെ ആദരിക്കുകയും,പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ വൈസ് പ്രസിഡണ്ടുമാരായ മാമ്മന്‍ ഫിലിപ്പ്,ബീന സെന്‍സ് എന്നിവരെ അനുമോദിക്കുകയും ചെയ്യും.
റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികളെ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജും സാമ്പത്തിക സ്‌ത്രോതസുകളെയും ചിലവുകളെയും സംബന്ധിച്ച രൂപരേഖ ട്രഷറര്‍ സുരേഷ് കുമാറും അവതരിപ്പിക്കും. റീജനില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍,വൈസ് പ്രസിഡണ്ടുമാരായ എബി ജോസഫ്, ആനി കുര്യന്‍ ,ജോയിന്റ് സെക്രട്ടറിമാരായ മെന്റെക്‌സ് ജോസഫ് ,ജോബി ജോസ്,ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ്, ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍,ബിസിനസ് ഫോറം പ്രതിനിധി ബിജു ജോസഫ്,നഴ്‌സസ് ഫോറം പ്രതിനിധി ടിന്റസ് ദാസ്.റീജണല്‍ എക്‌സിക്യുട്ടിവ് അംഗങ്ങളായ അനില്‍ ജോസ്, ലിയോ ഇമ്മാനുവല്‍ ,നോബി ജോസ് എന്നിവര്‍ സംബന്ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല