യുക്മയുടെ പുതിയ ഭരണസമിതിയുടെ പ്രഥമ ദേശീയ നിര്‍വാഹക സമിതിയോഗം ബര്‍മിംഗ്ഹാമില്‍നടന്നു. 2015ലെ യുക്മ ദേശീയ കലാമേള നവംബര്‍ 21ന് നടക്കുമെന്ന് യോഗവിവരങ്ങള്‍ വിശദീകരിച്ച പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അറിയിച്ചു.
ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കരട് രൂപം യോഗം അംഗീകരിച്ചു. അതനുസരിച്ച് ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ നവംബര്‍ എട്ടിന് ഞായറാഴ്ച്ചക്ക് മുന്‍പ് പൂര്‍ത്തിയാക്കണം. ദേശീയ വൈസ് പ്രസിഡന്റ് മാമന്‍ ഫിലിപ്പിനായിരിക്കും കലാമേളയുടെ ചുമതല.
യുക്മ പിആര്‍ഒയായി മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ ബിന്‍സു ജോണിനെ തെരഞ്ഞെടുത്തു.
ഈ വര്‍ഷത്തെ ദേശീയ കായികമേള ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലിയുടെ നേതൃത്വത്തില്‍ ജൂലൈ 11ന് നടക്കും. റീജിയണല്‍ കായികമേള ജൂണ്‍ 30ന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല