യുകെ മലയാളി അസോസിയേഷനൂകളുടെ കൂട്ടായ്മയായ യുക്മയുടെ കീഴിലുള്ള ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ പ്രവര്‍ത്തനാഘോഷം നടത്താനൊരുങ്ങുന്നൂ. യുക്മയുടെ ജീവനാഡിയും കേരളീയകലകളുടെ വിവിധ സ്വരഭാവ ഭേദങ്ങള്‍ അനായാസം സ്റ്റേജില്‍ അവതരിപ്പിച്ച് യുക്മയുടെ കരുത്തൂറ്റ റീജിയണായി അറിയപ്പെടുന്ന ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ മറ്റ് റീജിയണൂകളെ അപേക്ഷിച്ച് ഒരു പടികൂടി മുന്നോട്ട് നീങ്ങുന്നൂ. റീജിയണിന്റെ കീഴിലുള്ളകലാപ്രതിഭകളെ ഒരുമിച്ച് ഒരു സ്റ്റേജില്‍ എത്തിച്ച് കലാസ്വാദകര്‍ക്ക് നല്ലൊരു വിരുന്നെരുക്കുവാന്‍ തയ്യാറെടുക്കുകയാണ് ഈസ്റ്റ്ആംഗ്ലിയ റീജിയണ്‍. പുതിയ നിര്‍വ്വാഹക സമിതി ചുമതലയേറ്റ ശേഷം ഒത്തുകൂടിയ യോഗത്തിലാണ് റീജിയണിന്റെ പ്രവര്‍ത്തനം ആഘോഷപൂര്‍വ്വം ആരംഭിക്കൂവാന്‍ തീരുമാനിച്ചത്. കമ്മറ്റിയില്‍എടുത്ത തീരുമാനത്തെതുടര്‍ന്ന് റീജിയണല്‍ പ്രസിഡന്റ്രെഞ്ജിത്ത് കുമാറും സെക്രട്ടറി ഓസ്റ്റിന്‍ സെബാസ്റ്റ്യനൂം അംഗ അസോസിയേഷനൂകളിലെ കലാകാരന്മാരെയും കലാകാരികളെയും വിവരം അറിയിച്ചതിനെതുടര്‍ന്ന് എല്ലാവരും ഒരു പോലെ പിന്തുണച്ചു. തുടര്‍ന്ന് റീജിയണില്‍ പുതിയതായി അംഗത്വമെടുത്ത ഹണ്ടിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനാഘോഷത്തിന് ആതിഥേയത്വം വഹിക്കാമെന്ന് കമ്മറ്റിയെ അറിയിച്ചുകൊണ്ട് മുന്നോട്ടു വന്നതോടുകൂടികലയുടെ നാനാവര്‍ണ്ണങ്ങള്‍ ചാലിച്ചുള്ള വിസ്മയങ്ങള്‍ക്ക് ഹണ്ടിങ്ങ്ടണ്‍ മലയാളികള്‍ സാക്ഷ്യം വഹിക്കൂം.
മാര്‍ച്ച് 21 ന് വൈകുന്നേരം നാലുമണി മുതല്‍ വൈകിട്ട് ഒന്‍പതു മണിവരെയാണ് പരിപാടികള്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കൂന്നത്. ഹണ്ടിങ്ങ്ടണിലെ മെഡ്‌വെ റോഡിലുള്ള ഹാളിലാണ് ആഘോഷള്‍ അരങ്ങേറുക. ആഘോഷ പരിപാടികള്‍ക്കായുള്ള കമ്മറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന്പരിപാടിയുടെ കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. ആതിഥേയരായ ഹണ്ടിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍ ആഘോഷങ്ങള്‍ക്കായുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ആഘോഷക്കമ്മറ്റി ഉടന്‍ രൂപീകരിച്ച് പരിപാടി ഗംഭീരമാക്കാനൂള്ള ശ്രമത്തിലാണ് ഹണ്ടിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍. ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പാപ്‌വര്‍ത്ത് മലയാളി അസോസിയേഷനൂം രംഗത്തുണ്ട്. വൈവധ്യങ്ങളായ കലാ പരിപാടികള്‍ ഇടവേളകളില്ലാതെ സ്റ്റേജില്‍ അരങ്ങേറും, സിനിമാറ്റിക് ഡാന്‍സൂം, സ്‌കിറ്റും, ക്ലാസ്സിക്കല്‍ ഡാന്‍സും സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ഈസ്റ്റ് ആംഗ്ലീയ റീജിയണിലെ കലാ പ്രതിഭകള്‍
കലാപരിപാടികള്‍ തുടങ്ങിയതിന് ശേഷമാകൂം റീജിയണിന്റെ പ്രവര്‍ത്തനാഘോഷത്തിന് ഔദ്യോഗികമായി തിരി തെളിയുക. യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ മിഖ്യാതിഥിയായിരിക്കൂം. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാമേളയില്‍ റീജിയണിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കൂന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഇപ്‌സ്വിച്ച് മലയാളി അസോസിയേഷനെ ചടങ്ങില്‍ വച്ച് പ്രത്യേകമായി ആദരിക്കൂം. ബോളിവുഡ് ഡാന്‍സിനോട് കിടപിടിക്കൂന്ന ഇപ്‌സ്‌വിച്ച് ഗേള്‍സിന്റെ ഗ്രൂപ്പ് ഡാന്‍സ് ആഘോങ്ങള്‍ക്ക് മാറ്റ് കൂട്ടൂം. തുടര്‍ച്ചയായി യുക്മ കലാമേളകളില്‍ ഒന്നാം സ്ഥാനം നേടിയ ഡാന്‍സ് ഗ്രൂപ്പാണ് ഇപ്‌സ്വിച്ച് മലയാളി അസോസിയേഷനെ എപ്പോഴുംമുന്‍ നിരയില്‍ നിര്‍ത്തുന്നത്. യുക്മ ദേശീയ കലാമേളയില്‍ സബ് ജ്യുനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ മുന്‍ നിരയില്‍ എത്തിയ ആന്‍ മേരി ജോജോയും മികച്ച പ്രകടനം കാഴ്ച വെച്ച സ്‌നേഹയും ഹണ്ടിങ്ങ്ടണിലെ സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കൂം.
നോര്‍വിച്ച്, ബസില്‍ഡണ്‍,ബെഡ്‌ഫോര്‍ഡ്, ഹണ്ടിങ്ങ്ടണ്‍, കേംബ്രിഡ്ജ്, പാപ്പ്വര്‍ത്ത്, സൗത്ത് എന്‍ഡ്, എന്‍ഫീല്‍ഡ്, ഇപ്‌സ്വിച്ച് തുടങ്ങിയ അസോസിയേഷനൂകള്‍ ഇതിനോടകം തന്നെ പരിപാടിക്കായുള്ള റിഹേഴ്‌സലുകള്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റ് അംഗ അസോസിയേഷനൂകളില്‍ നിന്ന് പരിപാടികള്‍ അവതരിപ്പിക്കൂവാന്‍ താല്പര്യമുള്ളവര്‍ റീജിയണല്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഹണ്ടിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് യുക്മയുടെ നേതൃത്വത്തിലുള്ള ആഘോഷം ഇവിടെ നടക്കൂന്നത്. സമീപ പ്രദേശമായ പാപ്പ്‌വര്‍ത്തിലേയും മലയാളികള്‍നിറഞ്ഞ ആവേശത്തിലാണ്. ആഘോഷവുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കൂന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല