അനീഷ് ജോണ്‍
യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ കലാ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്ക്ഷ്യ ഉദാഹരണം ആണ് .
ഈ കലാമേളകളില്‍ തികഞ്ഞ ഔദ്യോഗികത കൊണ്ട് വരാന്‍ തുടക്കം മുതല്‍ തന്നെ യുക്മ ദേശിയ നേതൃത്വം പരിശ്രമിച്ചിട്ടുണ്ട് .യുക്മയുടെ പ്രഥമ കലാമേള ബ്രിസ്‌ടോളില്‍ നടന്നു . അന്ന് നാട്ടിലെ സ്‌കൂള്‍ കോളേജ് യുവജനോല്‍സവങ്ങളെ വെല്ലുന്ന തയാറെടുപ്പുകള്‍ നടത്തി കൊണ്ട് യു കെ യില്‍ അത് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കാം എന്ന് കാട്ടി കൊടുക്കുന്നതില്‍ യുക്മ ആദ്യ ദേശിയ സമിതി മഹനീയമായ പങ്കു വഹിച്ചു . പിന്നിട് എല്ലാ കലാ മേളകളും നടക്കുമ്പോള്‍ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും യു കെ മലയാളികളെയും അറിയിച്ചു കൊണ്ട് നാട്ടില്‍ നടക്കുന്ന യുവജനോത്സവങ്ങളുടെ ശൈലി കൊണ്ട് വരാന്‍ യുക്മ ദേശിയ സമിതികള്‍ ഏറെ പരിശ്രമിച്ചിരുന്നു .നിരവധി വിമര്‍ശ നങ്ങളെ ക്രിയാത്മകമായി നേരിട്ടു കൊണ്ടും കാലോചിതമായ മാറ്റങ്ങള്‍ വരുത്തി കൊണ്ടുമാണ് യുക്മ കലാമേളകള്‍ മുന്‍പോട്ടു പോയ്‌കൊണ്ടിരിക്കുന്നത് . ഇന്ന് യു കെ മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന യുക്മ കലാമേളകള്‍ ഇന്നത്തെ രൂപവും ഭാവവും കൈ വരാന്‍ അഹോരാത്രം പണിയെടുത്ത നിരവധി പേര്‍ യവനികയ്ക്ക് പിന്നില്‍ ഉണ്ട് എന്നത് ഒരു വലിയ സത്യം ആണ് .ഇന്ന് യുക്മയുടെ ഏറ്റവും വലിയ ജനകീയ പങ്കാളിത്വം നിറഞ്ഞ പരിപാടികളില്‍ ഒന്നാണ് യുക്മ കലാമേളകള്‍
യു.കെ. മലയാളികളുടെ മനസ്സില്‍ യുക്മക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത പ്രാദേശിക/ദേശീയ യുക്മ കലാമേളകള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടത്തുവാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരില്‍ നിന്നും ക്ഷണിച്ചു കൊള്ളുന്നു. നവ: മാസം 21 നു യുക്മയുടെ ദേശിയ കലാമേള നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുന്നു. യുക്മ കലാമേളകളുമായി ബന്ധപെട്ടുള്ള അനുബന്ധ പരിപാടികള്‍ ഇക്കുറി ഏറെ നേരത്തേ തന്നെ തുടങ്ങി കഴിഞ്ഞു.
യുക്മ കലാമേളയുടെ മത്സരങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ പരിഷ്‌കരിച്ച ഒരു ഇമാനുവല്‍ പുറത്തിറക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതിനാല്‍ കലാമേള സംബന്ധിച്ച നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും uukmakalamela@gmail.com എന്ന വിലാസത്തില്‍ മെയ് 1 നു മുന്‍പായി അയച്ചു തരുവാന്‍ ദയവായി താല്‍പ്പര്യപ്പെടുന്നു. കലോത്സവ വിജയത്തിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്കുവാന്‍ യു കെ യിലെ എല്ലാ യുക്മ അഭ്യുദയ കാംക്ഷികളെയും ക്ഷണിക്കുന്നതായി യുക്മ നാഷണല്‍ പ്രസി: ഫ്രാന്‍സിസ് മാത്യു കവളകാട്ടില്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല