1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

കെഎസ് ജോണ്‍സന്‍

സാലിസ്ബറി : 201517 വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജിയണല്‍ ജെനറല്‍ ബോഡി യോഗം 070315 ശനിയാഴ്ച സാലിസ്ബറിയില്‍ വച്ചു പ്രസിഡന്റ് സുജു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്നു. പൊതുപ്രവ4ത്തകര്‍ക്ക് മാത്രകാപുരഷനാക്കാവുന്ന കേരള നിയമസഭ സ്പീക്കറായിരുന്ന ശ്രീ ജി.കാ4ത്തികേയന്റെ നിര്യാണത്തിലും നമ്മളില്‍നിന്നും വേ4പിരിഞുപോയ ബാന്‍ബറിയിലെ ക്രിസ്റ്റീന്‍ മോള്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

റീജിയന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷനിലെ കെ എസ് ജോണ്‍സന്‍ ഐകകണ്ട്‌ഠേന വീണ്ടും തിരഞെടുക്കപ്പെട്ടു.കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്ററായി വില്‍ഷയ4 മലയാളി അസ്സോസിയേഷനിലെ ജിജി വിക്ടറെ യോഗം നാമനിര്‍ദ്ദേശം ചെയ്തു.

റീജിയന്റെ സാന്പത്തിക സ്ഥിതിവിവരകണക്ക് ട്രെഷറര്‍ എബിന്‍ ജോസ് അവതരിപ്പിച്ചു. റീജിയണല്‍ സ്‌പോര്‍ട്ട്‌സ്മീറ്റ് ജൂണ്‍ 20ന് യോവിലിലും ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് മെയ് 3ന് ആന്‍ഡോവറിലും വച്ച് നടത്തുവാന്‍ തീരുമാനിച്ചു.റീജിയണല്‍ കലാമേള നവംന്പര്‍ മാസം ഗ്‌ളോസ്റ്റ4ഷെയ4 മലയാളി അസ്സോസിയേഷന്റെ ആഥിതേയത്വത്തില്‍ നടത്തുവാനും തീരുമാനിച്ചു.

നാഷണല്‍ പ്രതിനിധി ടിറ്റോ തോമസ് പുതിയതായി തിരഞെടുക്കപ്പെട്ട നാഷണല്‍ സെക്രട്ടറി സജീഷ് ടോമിനും നാഷണല്‍ കമ്മിറ്റിക്കും അനുമോദനം രേഖപ്പെടുത്തി. റീജിയന്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങള്‍ക്ക് പരിപൂ4ണ്ണ സഹകരണം സജീഷ് ടോം വാഗ്ദാനം ചെയ്തു.

വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി മനോജ് രാമചന്ദ്രന്‍, ചാരിറ്റി കോ4ഡിനേറ്റ4 അനീഷ് ജോര്‍ജ്ജ്, സ്‌പോര്‍ട്ട്‌സ് കോ4ഡിനേറ്റ4 ബിനു ജോസ്, നേഴ്‌സസ് ഫോറം കോ4ഡിനേറ്റ4 രാജേഷ് തന്പി, ഡോക്ട4 ബിജു പെരിങത്തറ, ഷാജു ജൊസഫ്, സോണി, ലാലിച്ചന്‍, ജോ, ഉമ്മന്‍, ഷിബു, സജീഷ് എന്നിവ4 സംസാരിച്ചു. യോഗത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷന്‍ സെക്രെട്ടറി കെ സെബാസ്റ്റ്യന്‍ സ്വാഗതവും കെ എസ് ജോണ്‍സന്‍ നന്ദിയും രേഖപ്പെടുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.