യു കെ യിലെ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനകള്‍ സഫലമായി. യുക്മ ദേശിയ അധ്യക്ഷന്‍ ദാനമായി നല്‍കിയ വൃക്കയുടെ സഹായത്താല്‍ ആരോമല്‍ ഗോപാല കൃഷ്ണന് പുതു ജന്മമായി. വൃക്ക മാറ്റി വെക്കല്‍ ശാസ്ത്രുക്രിയക്ക് വിധേയനായി നോട്ടിംഗ് ഹാമിലെ സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ആരോമലിനെ യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തില്‍ മാമ്മന്‍ ഫിലിപിനോടൊപ്പം യുക്മ നാഷണല്‍ കമ്മിറ്റിയുടെ പുതിയ പി ആര്‍ഒ അനീഷ് ജോണ്‍, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്റ്‌സ് റീജിയണല്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് , നോട്ടിന്‍ഹാം മലയാളി അസ്സോസിയെഷന്‍ പ്രതിനിധി ജോമോന്‍ എന്നിവര്‍ ഉണ്ടായിരുന്നു അരൊമലിനെ പരിചരിക്കുന്ന മലയാളി നേഴ്‌സ് ഹില്‍ഡായുടെ സാന്നിധ്യത്തില്‍ ആയിരുന്നു കുടികാഴ്ച.
ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ പതിനൊന്നു മണി വരെ നീണ്ടു നിന്ന ശാസ്ത്രുക്രിയക്ക് ശേഷം ആരോമലിന്റെ ആരോഗ്യനില വളരെ അധികം മെച്ചപെട്ടിട്ടുണ്ടെന്നും മാറ്റി വെക്കലിനു വിധേയമായ വൃക്ക പൂര്‍ ണ്ണം ആയി പ്രവര്ത്തന ക്ഷമത വീണ്ടെടുത്തുവെന്നു ബന്ധൂ മിത്രാധികള്‍ അറിയിച്ചു. ആരോമല്‍ വളരെ സന്തോഷവനും ഉല്ലാസ ഭരിതനുമായി കാണപെട്ടു . തനിക്കു സ്വന്തം ശരീര ഭാഗം ദാനമായി നല്കിയ അസി ചേട്ടന്റെ ആരോഗ്യവിവരം അന്വേഷിച്ചു .
അസി ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും യുക്മയുടെ മുഖ്യ ധാരയിലേക്ക് മടങ്ങി വരാന്‍ കഴിയട്ടെ എന്നും, തുടര്ന്നും യുക്മയുടെയും ഉപഹാറിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി താനും ഉണ്ടാവും എന്നും അറിയിച്ചു. അസി ചേട്ടന്റെ പ്രത്യേക അന്വേഷങ്ങളും ആശംസകളും അറിയിച്ചു യുക്മ പ്രതിന്ധികള്‍ മടങ്ങി. രണ്ടാളും എത്രയും വേഗം സുഖം പ്രാപികട്ടെ എന്ന് യുക്മ നാഷ്ണല്‍ കമ്മറ്റി ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല