അനീഷ് ജോണ്‍
യുക്മയും വിന്റെജ് ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന സെലെബ്രിറ്റി ക്രിക്കറ്റ് മത്സരവും സംഗീതനിശയും പ്രവാസി യു കെ മലയാളികള്‍ക്കിടയില്‍ ആസ്വാദനത്തിന്റെ പുതിയ വാതില്‍ തുറക്കും . നിരവധി താരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാം എന്ന വലിയ സ്വപ്നത്തിലാണ് ഒരു കുട്ടം ക്രിക്കറ്റ് പ്രേമികള്‍. നിരവധി പേര്‍ ഇതിനകം തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു യുക്മയും വിന്റെജു ഗ്രൂപ്പും ചേര്‍ന്നൊരുക്കുന്ന ആദ്യ സംരഭം ആണിത് . നിരവധി പരിപാടികള്‍ യു കെയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ വ്യെത്യസ്തത പുലര്‍ത്തുന്ന ഒരു സംരഭം വലിയ ആവേശം ആണ് ഉണ്ടാക്കിയിരിക്കുന്നത് .
ആസ്വാദനത്തിന്റെ പുതുമയുള്ളതും വൈവിധ്യവുമായ അത്യാധുനിക സൌകര്യങ്ങളോടെ ഒരുങ്ങുന്ന ഈ മെഗാ ഷോ ടിക്കറ്റ് വില്പനയുടെ കാര്യത്തില്‍ സകല റെകോര്‍ഡും തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു . യുക്മയും വിന്റെജും ചേര്‍ന്നൊരുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ള്‍ യുക്മയുടെ എല്ലാ റിജിയണല്‍ പ്രസിഡണ്ടുമാരുടെ കൈകളിലും ഇതിനകം എത്തിച്ചിട്ടുണ്ട് . വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയുടെ ചുമതല വഹിക്കുനത് യുക്മയുടെ നാഷണല്‍ ട്രഷറര്‍ ഷാജി തോമസാണ് . യുക്മയുടെ 2014 ഡാന്‍സ് ഫെസ്റ്റ് എക്കാലത്തെയും അത്യുഗ്രന്‍ വിജയം ആക്കി മാറ്റിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഷാജി തോമസ് ആയിരുന്നു . യുക്മ ഫാമിലി ഫെസ്റ്റിനു ചുക്കാന്‍ പിടിച്ചതും ഷാജി തോമസ് ആയിരുന്നു ,
വിന്റെജു ഗ്രൂപുമായി ചേര്‍ന്ന് യുക്മ സംഘടിപ്പിക്കുന്ന സംരഭം എന്ന നിലയില്‍ നിരവധി അസോസിയേഷനുകള്‍ നേരിട്ട് തന്നെ ഇതിനോടകം ബസ്സുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു . ക്രിക്കറ്റ് സ്‌നേഹികള്‍ക്ക്ക് ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ശേഷം ഒരു അമുല്യ സമ്മാനം ആയി മാറും ഈ മത്സരം . മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളികളുടെ പ്രിയ താരം പ്രിഥ്വിരാജ് എത്തുമെന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ ഉള്‍ക്കൊള്ളുന്നത്.. ക്രിക്കറ്റ് കളിക്കൊപ്പം ഗാനമേളയും നിരവധി മലയാളി സ്റ്റാളുകളും ഒരുങ്ങുമ്പോള്‍ മലയാളിക്ക് ഒരു ഉത്സവ പ്രതീതി ജനിപ്പിക്കും എന്നത് തീര്‍ച്ചയാണ്. വാറ്റ് ഫോര്‍ഡിന് അടുത്ത് ഹെണ്ടാന്‍ അലയാന്‍സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന മത്സരം അത്യുഗ്രന്‍ സൌകര്യങ്ങളോടെ ആസ്വദിക്കാം.
ക്രിക്കറ്റിനൊപ്പം ഫ്രാങ്കോയും സംഘവും സംഗീതപെരുമഴ തീര്‍ക്കുമ്പോള്‍ കാണികള്‍ക്ക് പുതിയ അനുഭവം ആകും . നിരവധി സിനിമ ഗാനങ്ങള്‍ പാടിയിട്ടുള്ള ഫ്രാങ്കോ രാക്ഷസി ചെംബകമെ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരനാണ് . കേരളക്കരയുടെ അടിപൊളി ഗായിക രഞ്ജിനി ജോസും , ഡാ തടിയ ഫെയിം ഡി ജെ ശേഖറും സംഗീതപരിപാടിക്ക് താളവും ഈണവും ആകും യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും എത്തുമ്പോള്‍ ആസ്വാദകര്ക്ക് പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്ന ആഘോഷം ആയി യുക്മ വിന്റെജ് മെഗാ ഇവെന്റ്‌റ് മാറുമെന്ന് യുക്മ നാഷണല്‍ കമ്മിറ്റിയുടെ എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തുകൊണ്ട് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു അഭിപ്രായപെട്ടു. പരിപാടികള്‍ക്ക് എല്ലാ റീജിയ നുകളുടെയും അംഗ സംഘടനകളുടെയും സഹകരണം യുക്മ സെക്രടറി സജിഷ് ടോം അഭ്യര്‍ഥിച്ചു .
മെയ് ഒന്‍പത് ശനിയാഴ്ച കൃത്യം ഒന്‍പത് മണി മുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുകയും ക്രിക്കറ്റ് മാച്ച് കൃത്യം പതിനൊന്നു മണിക്ക് ആരംഭിക്കുകയും ചെയ്യുന്നതായിരിക്കും.ക്രിക്കറ്റ് മത്സരത്തിന്റെ വിജയത്തിനായി വളരെ വിപുലമായ ഒരുക്കങ്ങളാണ് യുക്മയും വിന്റേജ് ഗ്രൂപ്പും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വ്യക്തികള്‍ക്ക് £35.00, £50.00, £100.00 എന്നീ നിരക്കുകളില്‍ ആണ്. കൂടാതെ പത്ത് പേര്‍ക്ക് ഇരിക്കാവുന്ന പതിമൂന്ന് വി.ഐ.പി. ക്ലബ് ക്ലാസ് ബോക്‌സുകളും ഉണ്ട്. ഇതിന്റെ ടിക്കറ്റ് നിരക്ക് £1500. 00 പൗണ്ട് ആണ്. വി. ഐ. പി. ക്ലബ് ക്ലാസ് എടുക്കുന്നവര്‍ക്ക് ബിവറേജസും റിഫ്രഷ്‌മെന്റ്‌സും സൗജന്യമായി ലഭിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് 07737736549
വിന്റേജ് ഗ്രൂപ്പ്
ഷിബു 07730452417
ഡോ. റോഷ് 07939661056
മാത്യൂസ് 07446128355
മിസ്സിസ്. ശുഭ്ര 07500887169
ആനന്ദ് 07982623411
ഓഫീസ് 020 3399 9339
യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പ്രാദേശികമായി തന്നെ ടിക്കറ്റ് ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെടെണ്ട നമ്പറുകള്‍
ഈസ്റ്റ് ആംഗ്ലിയ
അഡ്വ. ഫ്രാന്‍സിസ് മാത്യു 07793452184
തോമസ് മാറാട്ട്കളം 07828126981
രഞ്ജിത് കുമാര്‍ 07796886931
മിഡ്‌ലാന്‍ഡ്‌സ്
ബീന സെന്‍സ് 07809450561
മാമന്‍ ഫിലിപ്പ് 07885467034
അനീഷ് ജോണ്‍ 07916123248
ജയകുമാര്‍ നായര്‍ 07403223066
സൗത്ത് ഈസ്റ്റ്
ഷാജി തോമസ് 07737736549
വര്‍ഗീസ് ജോണ്‍ 07714160747
മനോജ് കുമാര്‍ പിള്ള 07960357679
സൗത്ത് വെസ്റ്റ്
സജീഷ് ടോം 07706913887
ടിറ്റോ തോമസ് 07723956930
സുജു ജോസഫ് 07904605214
നോര്‍ത്ത് വെസ്റ്റ്
ആന്‍സി ജോയ് 07530417215
ദിലീപ് മാത്യു 07961220354
അഡ്വ. സിജു ജോസഫ് 07951451134
യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍
എബ്രഹാം ജോര്‍ജ്ജ് 07540976582
സോജന്‍ തോമസ് 07886439116
അലക്‌സ് അബ്രഹാം 07506718488
വെയ്ല്‍സ്
ബിജു പന്നിവേലില്‍ 07875332761
ബിന്‍സു ജോണ്‍ 07951903705
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല