യു കെ യിലെ ഏറ്റവും വലിയ ജനകീയ സംഘടനയായ യുക്മയുടെ കായികമേളകൾ രാജ്യ വ്യാപകമായി നടത്തുന്നതിന്റെ മുന്നോടിയായി, യുക്മ സൌത്ത് ഈസ്റ്റ് റീജിയന്റെ ആഭ്യമുഖ്യത്തിൽ കായിക മാമാങ്കം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു . മെയ് 24 നു ഞായറാഴ്ച റെഡിംഗിൽ നടക്കുന്ന കായികമേള ശ്രദ്ധേയമായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.. വർഷങ്ങൾക്ക് മുൻപ് സൌത്ത് വെസ്റ്റ് – ഈസ്റ്റ് രീജിയനിൽ നടന്ന കലാ കായിക മേളകളും അതിൽ പങ്കെടുത്തിരുന്ന ജനങ്ങളുടെയും അസോസിയേഷനുകളുടെയും പങ്കാളിത്തവും , മേളകളുടെ നടത്തിപ്പും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നാൽ രീജയനെ രണ്ടായി തിരിച്ചതോടെ കുറഞ്ഞു പോയ വീര്യം, തിരിച്ച് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് റീജിയൻ ഭാരവാഹികൾ .
റീജിയണൽ പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി ജോമോൻ കുന്നേൽ എന്നിവരുടെ നേത്രുത്വത്തിലുള്ള ഭരണ സമിതി രീജിയനിലെ മുഴുവൻ അസോസിയേഷൻ നുകളുടെയും സഹകരണം ഉറപ്പ് വരുത്തിയാണ് മുന്നോട്ടു കുതിക്കുന്നത് . ഈ രീജിയനിലുള്ള 10 അസോസിയേഷനുകളിൽ 9 എണ്ണത്തിന്റെയും പ്രാധിനിത്യം ഏകദേശം ഉറപ്പാക്കാൻ പുതിയ നേത്രുത്വ ത്തിന് കഴിഞ്ഞിട്ടുണ്ട് . യുക്മ ദേശീയ നേതാക്കന്മാരായ സ്ഥാപക പ്രസിഡന്റ് വർഗീസ് ജോണ്‍ , നാഷണൽ വൈസ് പ്രസിഡന്റ് ഷാജി തോമസ്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉൾപ്പടെയുള്ള നേതാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സൌത്ത് ഈസ്റ്റ് രീജിയനിലെ പ്രവർത്തനങ്ങൾ മുന്നേറുന്നത് യുക്മ റീജിയണൽ ഭാരവാഹികളുടെ സ്വപ്നം സാക്ഷാൽകരിക്കാൻ തയ്യാറായി മലയാളി അസോസിയേഷൻ ഓഫ് റെഡിംഗ് രംഗത്ത് വന്നിരിക്കുന്നതോടെ ഈ കായിക മേള വൻ വിജയമായി മാറും എന്ന കാര്യത്തിൽ സംഘാടകർക്ക് യാതൊരു സംശയവുമില്ല .മാർക്ക് പ്രസിഡന്റ് റെജിമോൻ മാത്യു ,, മുന് റീജിയണൽ സെക്രട്ടറിയും ഇപ്പോൾ റീജിയണൽ പ്രതിനിധിയുമായ ടോമി തോമസ് , മാർക്ക് സെക്രട്ടറി സോണി കോര എന്നിവരുടെ നേത്രുത്വത്തിലുള്ള യുവ നിര കായികമേള യുടെ സുഗമമായ നടത്തിപ്പിനായി മുന്നിട്ടിറങ്ങി കഴിഞ്ഞു .. ഈ കായികമേള നടത്താൻ ഈ രീജിയനിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായ പാൽമെർ പാർക്ക് സ്റ്റേഡിയമാണ് (Athletics Stadium (track and field) ) മാർക്ക് ഇതിനായി ബുക്ക് ചെയ്തിരിക്കുന്നത് .കായികമേളയുടെ വിജയത്തിനായി റെഡിംഗിലെയും സൌത്ത് ഈസ്റ്റ് രീജിയനിലെയും മലയാളികളെ ഉള്പ്പെടുത്തി വിപുലമായ സ്വാഗത സംഘം ഉടൻ രൂപീകരിക്കുമെന്ന് പ്രസിഡന്റ് മനോജ് പിള്ള യും മാർക്ക് പ്രസിഡന്റ് റെജിമോൻ മാത്യുവും അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല