മനോജ് കുമാര്‍
ഞായറാഴ്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായികമേളയ്ക്ക് എത്തുന്നവരെ വരവേല്‍ക്കാനായി റെഡിംങ്ങ് മലയാളികള്‍ അവസാന വട്ട ഒരുക്കങ്ങളുടെ പൂര്‍ത്തീകരണത്തിലാണ്. നാളെ രാവിലെ 11. 30 ന് റെഡിങ്ങില്‍ നടക്കുന്ന കായികമേളയ്ക്ക് ഒരു വലിയ ജന പങ്കാളിത്തം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് സൗത്ത് ഈസ്റ്റ് റീജിയന്‍ ഭാരവാഹികള്‍. റീജിയണിലെ കരുത്തുറ്റ അസ്സോസിയേഷനുകളെല്ലാം തന്നെ കായികമേളയില്‍ പങ്കെടുത്തു വീറോടെയും വാശിയോടെയും പരസ്പരം കൊമ്പുകോര്‍ക്കും. ആതിഥേയരായ റെഡിംഗ്, പോര്‍ട്‌സ്മൗത്ത്, സൗത്താംപ്ടണ്‍, ഡികെസി ഡോര്‍സെറ്റ്,വോക്കിംഗ്, slough, Rhythm Horsham, Tolworth തുടങ്ങിയ നിരവധി അസ്സോസിയേഷനുകള്‍ തങ്ങളുടെ ചുണക്കുട്ടന്മാരുമായി നാളെ റെഡ്ഡിംങ്ങില്‍ എത്തും.
ഫ്രീ സ്‌റ്റൈല്‍ കയാക് ഗ്രേറ്റ് ബ്രിട്ടന്‍ ടീം അംഗവും ഈ വര്‍ഷം കാനഡയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുകായും ചെയ്യുന്ന ഡഗ് കൂപ്പര്‍ കായിക മേള ഫ്‌ലാഗ് ഓഫ് ചെയ്യും. ലോക സര്‍ഫ് കയാകിങ്ങില്‍ ഈ വര്‍ഷം സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ യുകെ ചാമ്പ്യനെന്ന നിലയില്‍ പ്രവേശനം ലഭിച്ചിട്ടുമുണ്ട് ഡഗ് കൂപ്പര്‍
കായിക മേളയ്ക്കിടയിലും നേപ്പാള്‍ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാനായി പ്രത്യേക ഫുഡ് സ്റ്റാളുമായി ഡികെസിയുടെ അംഗങ്ങളും തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. കായിക മാമാങ്കത്തില്‍ പങ്കെടുക്കാനും കാണാനുമായി എത്തുന്നവര്‍ക്കായി വിവധ തരത്തിലുള്ള രുചിയേറിയ ഭക്ഷണം, സ്‌നാക്‌സ്, പാനീയങ്ങള്‍ എന്നിവ ന്യായമായ വിലക്ക് വിതരണം ചെയ്തു കിട്ടുന്ന വരുമാനം നേപ്പാള്‍ ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഡികെസി കൈമാറും.
റീജിയണല്‍ പ്രസിഡന്റ് മനോജ് കുമര്‍, സെക്രട്ടറി ജോമോന്‍ കുന്നേല്‍ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ റീജിയണല്‍ സെക്രട്ടറിയും റീജിയണല്‍ പ്രതിനിധിയുമായ ടോമി തോമസ്, മാര്‍ക്ക് പ്രസിഡന്റ് റെജിമോന്‍ മാത്യു, സെക്രട്ടറി സോണി കോര, എന്നിവരുടെ നേതൃത്വത്തിലാണ് റെഡിങ്ങില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും അസ്സോസിയേഷന്‍ ബാരവാഹികളും കൃത്യ സമയത്ത് തന്നെ എത്തിച്ചരണമെന്നും കൂടാതെ ഈ റീജിയണിലുള്ള എല്ലാ മലയാളികളെയും ഈ കായിക മേളയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായും റീജിയണല്‍ പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി ജോമോന്‍ കുന്നേല്‍ എന്നിവര്‍ അറിയിക്കുന്നു.
Palmer Park
Wokingham Road
Reading
RG6 1LF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല