1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2015


ജോണ്‍ അനീഷ്

< പരിപാടികളുടെ പെരുമഴയായ് യുക്മയുടെ വേനല്‍ക്കാലം . യു കെ മലയാളികളുടെ പ്രിയ സംഘടനയായ യുക്മ നടത്തുന്ന വേനല്‍ ക്കാല പരിപാടികളുടെ ലിസ്റ്റ് തയാറായി .വിവിധ റിജിയനുകളിലെ നിരവധി പരിപാടികള്‍ യു കെയിലെ മുഴുവന്‍ ജനങ്ങളും ആവേശത്തോടെ നോക്കി കാണുന്നു . ജൂണ്‍ , ജൂലൈ മാസങ്ങളില്‍ യു കെയില്‍ വേനല്‍ ക്കാലം ആഘോഷ തിമിര്‍പ്പിലാണ് മലയാളികള്‍ .വിവിധ റീ ജി യനുകളില്‍ നിരവധി കായിക മത്സരങ്ങള്‍ ഈ കാലത്ത് നടത്തപ്പെടുന്നു അവയോടൊപ്പം യുക്മ നാഷണല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന നിരവധി പരിപാടികള്‍ യു കെയെ ഉത്സവ പ്രതീതിയില്‍ ഉണര്‍ത്തും. ഈ വേനല്‍ ക്കാലം ആഘോഷിക്കാന്‍ തയാറെടുക്കുന്ന മലയാളികള്‍ക്ക് വേനല്‍ക്കാല സമ്മാനമായി മാറും എന്നാ കാര്യത്തിന് സംശയം വേണ്ട. ആദ്യ നഴ്‌സിംഗ് ഫോറം പൊതുയോഗം മെയ് 2 നു ലിവര്‍ പൂളില്‍ വെച്ച് ആവേശപൂര്‍വ്വം യു കെ മലയാളികള്‍ ഏറ്റു വാങ്ങി . യുക്മ സൗത്ത് വെസ്റ്റ് ബാഡ് മി ന്റോണ്‍ ടൂര്‍ണമെന്റ് മെയ് 3 നു സാലിസ്ബറി ഡൌണ്‍ടാന്‍ ലെഷര്‍ സെന്ററില്‍ നടക്കുകയുണ്ടായി സൌത്ത് ഈസ്റ്റ് കായികമേള മെയ് 24 നു നടക്കുകയുണ്ടായി . ഇനി വരും ദിവസങ്ങളില്‍ നടക്കുവാന്‍ പോകുന്ന പരിപാടികള്‍ കുടി ഉള്‍പ്പെടുമ്പോള്‍ യു കെ മലയാളികള്‍ക്ക് വേനല കാലം ആഘോഷം ആക്കാന്‍ വേറെ എന്ത് വേണം . നാളെ ജൂണ്‍ 6 നു ഓക്‌സ്‌ഫോര്‍ഡീള്‍ വെച്ച് നാഷണല്‍ ബാഡ് മി ന്റോണ്‍ ടൂര്‍ണമെന്റ് നടക്കും . യുക്മ ഇ മാഗസിന്‍ ജ്വാല ജൂണ്‍ 10 നു പുറത്തിറങ്ങും . മാര്‍ച്ച് മാസത്തിനു ശേഷം വന്ന സാംസ്‌കാരിക വേദി പുന സംഘടനയുമായി ബന്ധപ്പെട്ടു ആണ് ജ്വാല മാഗസിന്‍ ഇറക്കാന്‍ കഴിയാതെ പോയത് , ജൂണ്‍ 13 നു യുക്മ നേപാള്‍ ചാരിറ്റി ഫണ്ട് ശേഖരണം സമാപനം , നിരവധി അസോസിയേഷനുകള്‍ നേരിട്ട് ശേഖരിച്ച തുക കൈമാറ്റം ചെയ്തു കഴിഞ്ഞു. ഇനിയും കൈ മാറാന്‍ ഉള്ള അവസാന തീയതി ജൂണ്‍ 13 ആയിരിക്കും . യുക്മ മിഡ് ലണ്ട്‌സ് റിജിയണല്‍ കായിക മേള ജൂണ്‍ 20NU നടക്കും റെഡി ച്ചില്‍ വെച്ചാണ് കായിക മേള നടക്കുന്നത് .ജൂലൈ 26 നു യുക്മ മിഡ് ലണ്ട്‌സ് ബാഡ് മി ന്റോണ്‍ ടൂര്‍ണമെന്റ് നോട്ടിന്ഘമില്‍ നടക്കും . യുക്മ നോര്‍ത്ത് വെസ്റ്റ് റിജി യന്‍ കായിക മേള വാര്‍റിംഗ് ടണ്ണില്‍ ജൂണ്‍ 6 നു നടക്കും . ജൂണ്‍ 13 നു യുക്മ സാംസ്‌കാരിക വേദി ആദ്യ യോഗം ബോര്‍ന്മോതില്‍ ചേരും . അന്നേ ദിവസം തന്നേയ് യുക്മ വാല്‌സേ റിജിയന്‍ കായിക മേള സ്വാന്‍ സ്വെയില്‍ വെച്ച് നടക്കും . ജൂണ്‍ 20 നു യുക്മ സൌത്ത് വെസ്റ്റ് റിജിയന്‍ കായിക മേള യൊവില്‍ അത് ലെടിക്ക് അരിനയില്‍ അരങ്ങേറും . ജൂണ്‍ 21 നു യുക്മ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സര വിജയിയെ പ്രഖ്യാപിക്കും ജൂലയ് 18 നു യുക്മ ദേശിയ കായിക മേള ബര്‍മിംഗ് ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡ് വിണ്ടലേ ലെഷേര്‍ സെന്റെറില്‍ വെച്ച് നടക്കും . യുക്മയുടെ ദേശിയ കമ്മിറ്റി ജൂണ്‍ 27 നു മിട ലങ്ട്‌സില്‍ ചേരും അന്ന് തന്നെ യുക്മ നേഴ്‌സ് സസ് ഫോറം ആദ്യ യോഗം ചേരും എന്ന് അറിയിച്ചിട്ടുണ്ട് . വേനല്‍ കാലം ആഘോഷം ആക്കാന്‍ യുക്മാക്കൊപ്പം അണി ചേരാന്‍ മുഴുവന്‍ യു കെ മലയാളികളോടും അഭ്യര്തിക്കുന്നതായി യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ട് അറിയിച്ചു നാളിതു വരെയുള്ള യുക്മയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കുന്ന മുഴുവന്‍ പേര്ക്കും ഹൃദയഗമം അയ നന്ദി അറിയിക്കുന്നതായി യുക്മ നാഷണല്‍ കമിറ്റി അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.