രാവിലെ ഒന്പത് മണിക്ക് തന്നെ മത്സരം ആരംഭിക്കും ഒന്ന് മുതല്‍ നാല് സ്ഥാനംവരെ കരസ്സ്ഥമാക്കുന്ന ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് അന്തര്‍ ദേശീയ കോളിംഗ് ദാദാക്കളായ റിംഗ് റ്റു ഇന്ത്യ നല്‍കുന്ന 501 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും നല്‍കും.
രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുകെയിലെ പ്രമുഖ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ മുത്തൂറ്റ് നല്‍കുന്ന 351 പൌണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ അലൈഡ് ഫിനാന്‍ഷ്യല്‍ നല്‍കുന്ന 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും നാലാം സ്ഥാനം നേടുന്നവര്‍ക്ക് മലയാളി നഴ്‌സിംഗ് സ്ഥാപനമായ എക്‌സലന്റ് കെയര്‍ നല്‍കുന്ന 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും നല്കപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാര്‍ക്കും ട്രോഫികള്‍ നല്‍കപ്പെടും.
യു കെയിലെ തന്നെ അറിയപ്പെടുന്ന അസ്സോസ്സിയെഷനുകളില്‍ ഒന്നായ ഓക്‌സ് മാസ് ആണ് ടൂര്‍ണമെന്റ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
പരിപാടികള്‍ക്കൊപ്പം യുക്മ നാഷണല്‍ കായിക മേള ലോഗോ പ്രകാശനം നിര്‍വഹിക്കും . ജൂലൈ മാസം 18 ന് ബിര്‍മിങ്ങ്ഹാമില്‍ വച്ച് നടത്തപ്പെടുന്ന യുക്മ നാഷണല്‍ സ്‌പോര്ട്‌സ് മീറ്റിന്റെ ‘ലോഗോയാണ് പ്രകാശനം ചെയ്യുന്നത് . കായിക മേള മിഡ് ലണ്ട്‌സിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ ജൂലൈ 18 നു നടക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല