യോവില്‍: നേപ്പാളിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളിയാകാന്‍ യുക്മ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനും. സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയോടനുബന്ധിച്ച് നടന്ന സമാപന ചടങ്ങിലാണ് സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയുടെ ചെക്ക് യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന് കൈമാറിയത്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ജോ സേവ്യര്‍, ട്രഷറര്‍ ശ്രീ ഉമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്. ചടങ്ങില്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ് , സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍, ചാരിറ്റി കോര്‍ഡിനെറ്റര്‍ ശ്രീ അനീഷ് ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. യുക്മയുടെ മറ്റു പരിപാടികളിലെന്ന പോലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സൗത്ത് വെസ്റ്റ് റീജിയണ്‍ നല്‍കുന്ന നിര്‍ലോഭമായ സഹകരണം പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ എടുത്തു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല