1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015


.
ജെയിംസ് ജോസഫ്

യുക്മ യുടെ ദേശീയ നിര്‍വാഹകസമിതിയുടെ യോഗം ഇന്ന് ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ചു നടക്കും . രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന യോഗം വൈകിട്ട് വരെ നീളും.കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നടപ്പു വര്‍ഷത്തെ കാര്യ പരിപാടികള്‍ക്ക് അന്തിമ രൂപം നള്‍കുകയുമാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം .

നടപ്പു വര്‍ഷം ഇതിനോടകം തന്നെ യുക്മ നേപ്പാള്‍ ചാരിറ്റി,ദേശിയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ,യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സ രം,വിവിധ റീ ജ നു കളില്‍ കായിക മേള യും ബാഡ്മിന്റന്‍ മത്സരങ്ങള്‍, ജ്വാല മാഗസിന്‍ പുനര്‍ പ്രകാ ശനം തുടങ്ങിയവ നടന്നു കഴിഞ്ഞു.

യോഗത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യുക്മ റീജനല്‍ ഉപാധ്യക്ഷനും ഋങഅ പ്രസിഡണ്ടുമായ ശ്രീ എബി ജോസഫ് അറിയിച്ചു. എ ല്ലാ പ്രധിനിധികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീ ജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.