ആദ്യന്തം ആവേശം നിറച്ച നിമിഷങ്ങള്‍ സമ്മാനിച്ച് യുക്മ നാഷണല്‍ കായികമേളക്ക് ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 181 പോയിന്റ് നേടി സൌത്ത് ഈസ്റ്റ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.അതെ റീജനില്‍ നിന്നുള്ള മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത് (MAP ) ഏറ്റവും കൂടുതല്‍ പോയിന്റ് നേടി (105 പോയിന്റ് ) മികച്ച അസോസിയേഷനുള്ള ട്രോഫി കരസ്ഥമാക്കി.മിഡ്‌ലാണ്ട്‌സ് റീജനില്‍ നിന്നുള്ള വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആണ് വടംവലി മത്സരത്തിലെ വിജയികള്‍.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു . കായിക മേളയുടെ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
രാവിലെ പതിനൊന്നു മണിയോടെ തുടങ്ങിയ മത്സരങ്ങള്‍ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്തു.യുക്മ വൈസ് പ്രസിഡണ്ട് ബീന സെന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ ബിജു പന്നിവേലില്‍ സ്വാഗതം ആശംസിച്ചു.യുക്മ സൌത്ത് വെസ്റ്റ് റീജിയന്റെ കലാമേള ലോഗോ പ്രകാശനം ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു.
യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് ,യുക്മ നേതാക്കളായ വര്‍ഗീസ് ജോണ്‍,വിജി കെ പി,ടിറ്റോ തോമസ്,അനീഷ് ജോണ്‍, മനോജ് കുമാര്‍ പിള്ള,ജയകുമാര്‍ നായര്‍,സണ്ണി മത്തായി,സുജു ജോസഫ്,സിജു ജോസഫ്, കെ എസ് ജോണ്‍സന്‍ , റോജിമോന്‍ വര്‍ഗീസ്,ഷാജി ചിറമേല്‍ ,ബിനു പാരിപ്പള്ളി,വിനു ഹോര്‍മിസ് ,ഇഗ്‌നേഷ്യസ് പേട്ടയില്‍,സുനില്‍ രാജന്‍,സന്തോഷ് തോമസ് തുടങ്ങിയവര്‍ വിവിധ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല