ജോണ്‍ അനീഷ്
യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഓക്‌സ്‌ഫോഡില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഒരു ദിവസം കുടി മാത്രം ബാക്കി . യു കെയിലെ തന്നേയ് ഏറ്റവും മികച്ച കളിക്കാര്‍ എത്തുന്ന ടൂര്‍ണമെന്റ്താണ് യുക്മയുടെ നാഷണല്‍ ബാഡ്മിന്റന്‍ നാലു കോര്‍ട്ടുകളില്‍ ഒരേ സമയം പരിപാടികള്‍ നടത്തി വൈകുന്നേരത്തോടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹികുന്നതായി മുഖ്യ സംഘാടകരായ ടിറ്റോ തോമസും തോമസ് മാറാട്ട്കളവും അറിയിച്ചു ഒന്നുമുതല്‍ നാല് സ്ഥാനംവരെ കരസ്സ്ഥമാക്കുന്ന ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് അന്തര്‍ ദേശീയ കോളിംഗ് ദാദാക്കളായ റിംഗ് റ്റു ഇന്ത്യ നല്‍കുന്ന 501 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും നല്‍കും.
രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുകെയിലെ പ്രമുഖ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ മുത്തൂറ്റ് നല്‍കുന്ന 351 പൌണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ അലൈഡ് ഫിനാന്‍ഷ്യല്‍ നല്‍കുന്ന 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും നാലാം സ്ഥാനം നേടുന്നവര്‍ക്ക് മലയാളി നഴ്‌സിംഗ് സ്ഥാപനമായ എക്‌സലന്റ് കെയര്‍ നല്‍കുന്ന 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും നല്കപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാര്ക്കും ട്രോഫികള്‍ നല്‍കപ്പെടും
യു കെയിലെ തന്നെ അറിയപ്പെടുന്ന അസ്സോസ്സിയെഷനുകളില്‍ ഒന്നായ ഓക്‌സ് മാസ് ആണ് ടൂര്‍ണമെന്റ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്
പങ്കെടുക്കുന്ന മുഴുവന്‍ കളിക്കാര്ക്കും ഭക്ഷണം നല്കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു .
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല