യുക്മ സൗത്ത് ഈസ്റ്റ് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡോര്‍ സെറ്റില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ട് , ഈ വര്‍ഷവും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പേര്‍സണാലിറ്റി ഡെവലപ്പ്‌മെന്റ് സെമിനാര്‍ സംഘടിപ്പിക്കുന്നു. യുക്മയുടെ സജീവ അംഗം എന്ന നിലയിലും , റീജിയനിലെ ആദ്യ കായികമേള നടത്തി ശ്രദ്ധേയവുമായി മാറിയ മാസ്സ് ടോള്‍വര്‍ത്ത് ആണ് ഈ വര്‍ഷം ഈ സെമിനാറിന് ആധിത്യമരുളുന്നത്.
കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് അഭിരുചിയുള്ളതും ,ശോഭിക്കാന്‍ കഴിയുന്നതുമായ മേഖലകളിലേക്ക് തിരിച്ചു വിടുന്നതിനാവശ്യമായ അറിവുകള്‍ നല്‍കുന്നതിനും , തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളെ സംബന്ധിച്ചുമൊക്കെ കുട്ടികളെയും മാതാപിതാക്കന്മാരെയും ബോധവാന്മാരാക്കുക എന്നതാണ് ഈ സെമിനാറിലൂടെ യുക്മ ലക്ഷ്യമിടുന്നത് . യു കെ യിലെ ഒട്ടു മിക്ക മാതാപിതാക്കന്മാര്‍ക്കും ഇവിടുത്തെ വിദ്യാഭ്യാസ രീതികളെ കുറിച്ചും , അതിന്റെ സാമ്പത്തിക വശങ്ങളെ സംബന്ധിച്ചും, ഓരോ നിമിഷവും മാറി കൊണ്ടിരിക്കുന്ന നിയമങ്ങളെപറ്റിയും വലിയ അവബോധമില്ല എന്നുള്ളതാണ് സത്യം.
ഇതിനൊക്കെ ഒരു ചെറിയ അളവിലെങ്കിലും പരിഹാരമെന്ന നിലയിലാണ് യുക്മ റീജിയണല്‍ തലത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഈ സെമിനാറില്‍ ക്ലാസുകള്‍ എടുക്കാന്‍ യു കെ യിലെ അറിയപെടുന്ന വിദ്യാഭ്യാസ വിദഗ്ധരും , ജിവിതത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരുമായ ആളുകളാണ് എത്തിച്ചേരുന്നത് . പന്ത്രണ്ടിനും പത്തൊന്‍പതിനും ഇടയിലുള്ള കുട്ടികള്‍ക്കുമായാണ് സെമിനാര്‍ നടത്തുന്നതെങ്കിലും താല്പര്യമുള്ള മാതാപിതാക്കന്മാര്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.
പത്തു പൗണ്ട് ആണ് രജിസ്‌ട്രേഷന്‍ ഫീസ് . പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, സ്റ്റഡിമെറ്റീരിയല്‍സ് എന്നിവ വിതരണം ചെയ്യും. സെമിനാര്‍ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ എല്ലാ അസോസിയേഷന്‍നുകള്‍ക്കും അയച്ചിട്ടുണ്ടെന്നും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അതതു അസോസിയേഷന്‍ വഴി ജൂണ്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണമെന്നു യുക്മ റീജിയണല്‍ പ്രസിഡന്റ് ടോമി തോമസും, സെക്രട്ടറി മനോജ് പിള്ളയും അറിയിച്ചു.
Venue
Our Lady Immaculate Catholic Primary School Auditorium,
399 Ewell road,
Tolworth,
Surbiton,
KT6 7DG.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല