ജെയിംസ് ജോസഫ്
യുക്മ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം, വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മിഡ് ലാന്‍ഡസ് റീജനില്‍ നടന്നുവന്ന നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ അവസാനിച്ചു . അംഗ അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ സമാഹരിച്ച തുക ദേശീനേതൃത്വത്തിന് 18.07.2015 ശനിയാഴ്ച കൈമാറും. ശനിയാഴ്ച ബര്‍മിങ്ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വെച്ച് നടക്കുന്ന യുക്മ ദേശിയ കായിക മേളയുടെ വേദിയില്‍ വച്ചായിരിക്കും തുക കൈമാറുക .അതോടൊപ്പം അംഗ സംഘടനകളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി പങ്കു ചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പെടുന്ന ഒരു ശൃഖലയാണ് ഡി ഇ സി. യുക്മയുടെ ചാരിറ്റി ഉദ്യമത്തിന് അംഗീകാരം കൊടുക്കുനത് വഴി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനക്കു യു കെ യുടെ മണ്ണില്‍ പ്രവര്‍ത്തന സാധ്യതയുടെ വാതായനം തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്.യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നതെന്ന് യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു.
ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ യുക്മ അംഗങ്ങളെ റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ,ട്രഷറര്‍ സുരേഷ് കുമാര്‍ ദേ ശി യ നിര്‍വാഹക സമിതി യംഗം അനീഷ് ജോണ്‍ തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല