യുക്മ ഭാരവാഹികള്‍ക്കും അസോസിയേഷന്‍ നേതാക്കള്‍ക്കും ലോകോത്തര നിലവാരമുള്ള നേതൃത്വപരിശീലനം നല്‍കുന്നതിനായി പ്രശസ്ത ഇന്റര്‍നാഷണല്‍ ട്രയിനര്‍ ആയ എ വി വാമനകുമാര്‍ യു കെയില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയില്‍ നിന്ന് ഇന്നലെ വൈകുന്നേരം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ വാമനകുമാറിനെ യുക്മ സെക്രട്ടറി എബ്രഹാം ലുക്കോസ്, പ്രോഗ്രാം ഡയറക്‌ടര്‍ സിബി തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്ക ഉള്‍പ്പടെ ഇരുപത്തിനാലു രാജ്യങ്ങളില്‍ ആയി മൂവായിരത്തിലധികം ട്രയിനിങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ള വാമനകുമാര്‍ ആദ്യമായാണ് യു കെയില്‍ എത്തുന്നത്.
യുക്മ ഒരുക്കുന്ന പ്രസിഡന്‍ഷ്യല്‍ അക്കാദമി മെയ് മാസം 5,6 തിയതികളില്‍ കേംബ്രിഡ്‌ജിലാണ് നടക്കുന്നത്‍. യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ പ്രസിഡന്‍ഷ്യല്‍ അക്കാദമിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും. കൂടാതെ യുക്മ ക്രയ്സിസ് ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനവും ഈ പരിപാടിയോട് അനുബന്ധിച്ചു നടക്കും. യു കെ മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എ വി വാമനകുമാര്‍ നടത്തും. യുക്മയില്‍ അംഗങ്ങള്‍ ആയ അസോസിയേഷനുകള്‍ വഴി താല്പര്യമുള്ളവര്‍ക്ക് ഇതില്‍ പത്തു പൌണ്ട് അടച്ചു അംഗമാകാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക്കല്‍ അസോസിയേഷനുമായോ യുക്മ ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. ഈ ലീഡര്‍ഷിപ്പ് ട്രയിനിംഗ് പ്രോഗ്രാം യുക്‌മയിലുള്ള എല്ലാ അസോസിയേഷന്‍ നേതൃത്വത്തെയും ഉദ്ദേശിച്ചുള്ളതാണ്. ജെ സി ഐ സെനറ്റര്‍ അഡ്വ.എ വി വാമനകുമാര്‍, മുന്‍ ദേശീയ പ്രസിഡന്റ്, ജെ സി ഐ ഇന്ത്യ, അന്താരാഷ്‌ട്ര മോട്ടിവേഷണല്‍ ട്രയിനര്‍ ആന്‍ഡ് സ്പീക്കര്‍ ആണ് പ്രധാനമായും ക്ലാസുകള്‍ നയിക്കുക. ജെസിസിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം ഈ മോട്ടിവേഷണല്‍ ട്രയിനിംഗ് പരിപാടിയുമായി ഇരുപത്തിയഞ്ചാമത്തെ രാജ്യമായാണ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.
ഈ മേഖലയിലുള്ള പ്രാവീണ്യത്തെ കണക്കാക്കി ഇദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഈ പ്രാവശ്യത്തെ പ്രസിഡന്‍ഷ്യല്‍ അക്കാദമിക്ക് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചു 25 പേര്‍ പങ്കെടുക്കും. ഈ പരിപാടിക്ക് വേണ്ടി കേംബ്രിഡ്ജിലുള്ള ഓര്‍ച്ചാര്‍ഡ് കമ്മ്യൂണിറ്റി സെന്റര്‍ ആണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൌകര്യങ്ങളും തനി മലയാളി ഭഷണവുമാണ് ഒരുക്കിയിരിക്കുന്നത്. അക്കാദമി പ്രതിനിധികള്‍ക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. മെയ് അഞ്ചിനു രാവിലെ കൃത്യം 10 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും 10.30നു തന്നെ അക്കാദമി ആരംഭിക്കുന്നതുമാണ്.
പ്രതിനിധികള്‍ക്കുള്ള എല്ലാ ട്രയിനിംഗ് കിറ്റുകളും പരിശീലനസ്ഥലതു നിന്നും ലഭ്യമാണ്. കുറേ നാളുകളായി ആലോചനയിലിരുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലുടെ യുക്മയുടെയും അസോസിയേഷന്റെയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് വാമനകുമാറിന്റെ ഈ ട്രയിനിംഗ് ഒരു മുതല്‍ക്കൂട്ട് ആവും എന്ന പ്രത്യാശയിലാണ് യുക്മ നേതൃത്വം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. സിബി തോമസ് (കോര്‍ഡിനേറ്റര്‍) – 07988996412/0191 5100093 . sibbythomas@yahoo.co.uk പ്രസിഡന്‍ഷ്യല്‍ അക്കാദമി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് താഴെ കൊടുക്കുന്നു – ഓര്‍ച്ചാര്‍ഡ് കമ്യൂണിറ്റി സെന്റര്‍, സെന്‍ട്രല്‍ അവെന്യു, ഓര്‍ച്ചാര്‍ഡ് പാര്‍ക്, കേംബ്രിഡ്ജ് CB4 2EZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല