ജോണ്‍ അനീഷ്
യുക്മ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19 നു കവെന്‍ ട്രിയില്‍ വെച്ച് നടക്കും. യുക്മ ദേശിയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംഘാടക സമിതിയെ തെരഞ്ഞെടുത്തു .മത്സരങ്ങളുടെ സുഗമമാ യ നടത്തിപ്പിനും, സഹായത്തിനും വേണ്ടിയാണു പരിപാടികളുടെ സംഘാടക സമിതിയെ തെരഞ്ഞെടുത്തിരിക്കുന്നത്. യുക്മയുടെ ആഭിമുഖ്യത്തില്‍ യു കെ മലയാളികള്‍ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട് . സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഏറെ ശ്രെദ്ധിക്കപ്പെടുന്ന ഒരു മത്സരം ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ കായിക മേളയും കലാ മേളയും കുടാതെ തന്നെ യു കെ മലയാളികളുടെ പുതു തലമുറയെ അവരുടെ അഭിരുചികളെ വാര്‍ത്തെടുക്കാന്‍ പാകത്തില്‍ യുക്മ സാംസ്‌കാരിക വേദിയും മറ്റു ഇതര പോഷക വിഭാഗങ്ങളും മത്സരങ്ങള്‍ സംഘടിപ്പികാറുണ്ട് . ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാറുള്ള മത്സരങ്ങള്‍ ആണ് ഇവ ഏറെയും
കലാമേളകളില്‍ പരിപാടികളുടെ ധൈര്‍ഖ്യം മുലം പല ജനപ്രിയ മത്സരങ്ങളും നടത്താന്‍ കഴിയാത്തതില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിഅപ്ദി സംഘടിപ്പിച്ചത് . കഴിഞ്ഞ വര്‍ഷം കെട്ടെരിങ്ങില്‍ വെച്ച് നടന്ന മത്സരം പങ്കെടുത്തവരുടെ മാത്രമല്ല മുഴുവന്‍ പ്രവാസി മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങളില്‍ ഒന്നാണ് ഇത് . യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍ ഗ്രൂപ്പ് ഇനങ്ങളിലും സിംഗിള്‍ ഇനങ്ങളിലുമായി അറുപതോളം മത്സരങ്ങളാണ് നടന്നകഴിഞ്ഞ വര്‍ഷം കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ നടന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അന്നത്തെ യുക്മ വൈസ് പ്രസിഡണ്ടും നിലവിലെ യുക്മ ട്രഷററും ആയ ഷാജി തോമസ് ആയിരുന്നു. വന്‍വിജയം നേടിയ പോയ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ സ്‌നേഹ സജി (ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ) ആന്‍മേരി ജോജോ (ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍) എന്നിവര്‍ യഥാക്രമം യുവ നാട്യ രത്‌ന ,ബാല്യ നാട്യ രത്‌ന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. . യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു’ എന്ന് നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം ഈ വര്‍ഷം സെപ്‌റെമ്പേര്‍ മാസം 19ന് കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആതിഥ്യത്തില്‍ കവന്‍ട്രിയില്‍ വച്ചായിരിക്കും നടത്തപ്പെടുക. കവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം ഏറ്റെടുക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ യു കെ നര്‍ ത്തക ര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു . മിട്‌ലണ്ട്‌സിലെ ഏകദേശം 400 ഓളം കുടുംബങ്ങളുടെ കൂട്ടായ് മയാണ് കവന്‍ട്രി കേരള കമ്യൂണിറ്റി . മുന്‍പ് യുക്മ ഫെസ്റ്റും ഏറ്റെടുത്തു വിജയിപ്പിച്ച കവന്‍ട്രി കേരള കമ്യൂണിറ്റി ഡാന്‍സ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുയുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂനിയര്‍ ( 8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ ( 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം നടക്കുക സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാലനാട്യ രത്‌ന, യുവനാട്യരത്‌ന, ടീംനാട്യരത്‌ന എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും.
സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം മത്സരാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്.
ഈ വര്ഷം കവന്‍ട്രി കേരള കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ ദേശിയ വൈസ് പ്രസിഡന്റ് ബീന സെന്‌സിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത് . ഈ വര്‍ഷത്തെ പരിപാടികള്‍ നടക്കുന്നത് വിശാലമായ സൗജന്യ പാര്‍ക്കിംഗ് സൗകര്യങ്ങളോട് കുടിയ കോവെന്‍ ട്രിയിലെ വില്ലെന്‍ ഹാള്ളില്‍ സോഷ്യല്‍ ക്ലബ്ബില്‍ ആണ് . അത്യാധുനിക സൗകര്യങ്ങളോട് കുടിയ ഹാള്‍ നിരവധി പ്രശസ്തരുടെ ആദ്യ പരിപാടി നടന്ന വേദി എന്ന നിലയില്‍ പ്രശസ്തമാണ് വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ലബ് .മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ വിലാസം
Willenhall Social Club (Covetnry)
Robin Hood Road
Covetnry
Warwickshire
CV3 3BB
സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംഘാടക സമിത്ജിയെ തെരഞ്ഞെടുത്തതായി യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കട്ടു അറിയിച്ചു
ചെയര്‍മാന്‍ ഫ്രാന്‍ സിസ് മാത്യു കോ ഓര്‍ഡി നേ റ്റര്‍ ബീന സെന്‍സ് പ്രോ ഗ്രാം കമ്മിറ്റി സജീഷ് ടോം ബീന സെന്‍സ് ഫിനാന്‍സ് ഫ്രാന്‍ സിസ് മാത്യു മാമ്മന്‍ ഫിലിപ്പ് രജിസ്‌ട്രെഷന്‍ ഷാജി തോമസ് ആന്‍സി ജോയ് സുരേഷ് കുമാര്‍ ലിയോ ഇമ്മാനുവേല്‍പബ്‌ളിസിറ്റി വിജി കെ പി അനീഷ് ജോണ്‍ അവാര്‍ഡ് കമ്മി റ്റി ബിജു പന്നി വേലില്‍ തോമസ് മാറാട്ട് കുളം ബിനു മാത്യു ഓഫീസ് സുനില്‍ രാജന്‍സന്തോഷ് തോമസ് അജയ് പെരുംപാലത്ത് ഫുഡ് സുരേഷ് കുമാര്‍ പോള്‍സണ്‍ മാത്യു ദീപേഷ് സ്‌കറിയ സ്റ്റേജ് ജയകുമാര്‍ നായര്‍ബാബു എബ്രഹാം ഡിക്‌സ് ജോര്‍ജ് , അനീഷ് ജോണ്‍ അപ്പീല്‍ ഫ്രാന്‍ സിസ് മാത്യു സജീഷ് ടോം ബീന സെന്‍സ്
ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചയ്തു എത്രയും വേഗം രെജിസ്റ്റെര്‍ ചെയ്യണം എന്ന് യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു.
https://docs.google.com/forms/d/1yxYyYoPIorhF_9pBd8SCPGPhSvvsE7BNjSlAFMOMfLY/viewform
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല