Chelmasford ലെ Sports & Athletic Cetnre ല്‍ ജൂണ്‍ ഇരുപത്തിയൊന്നാം തീയതി നടന്ന നാലാമത് യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ കായികമേളയില്‍ വാട്‌ഫോര്ദ് മലയാളി അസോസിയേഷന്‍ 124 പോയിന്റോടെ ഓവര്‍ഓള്‍ കിരീടം സ്വന്തമാക്കി. 54 പോയിന്റോടെ Bedford മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും, 37 പോയിന്റോടെ Ipswich മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ കൃത്യം 11.30 ന് മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഗാടനം യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് പ്രസിഡന്റ് സണ്ണി പി മത്തായി നിര്‍വ്വഹിചു. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങളില്‍ റീജിയനിലെ 12 അംഗ അസോസിയേഷന്‍ നു കളില്‍ നിന്നുള്ള 200 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു. വാശിയേറിയ വടംവലി മത്സരത്തില്‍ Ipswich മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി.
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് പ്രസിഡന്റ് സണ്ണി മത്തായി, സെക്രട്ടറി ഓസ്ടിന്‍ അഗസ്ടിന്‍, നാഷനല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തോമസ് മാറാട്ടുകളം, റീജിയനല്‍ േൃലasurer അലക്‌സ് ലുക്കോസ്, റീജിയനല്‍ വൈസ് പ്രസിഡന്റ് ലിസ്സി ആന്റണി, മുന്‍ നാഷനല്‍ സെക്രട്ടറി എബ്രഹാം ലുക്കോസ്, മുന്‍ റീജിയനല്‍ പ്രസിഡന്റ് കുഞ്ഞുമോണ്‍ ജോബ്, റീജിയനല്‍
കമ്മിറ്റി മെമ്പര്‍ ജെനി ജോസഫ് തുടങ്ങിയവര്‍ കായിക മേള ക്ക് നേതൃത്വം നല്കി.
വൈകുന്നേരം 5.30 ന് ആരംഭിച്ച സമാപന സമ്മേളനത്തില്‍ കായിക മേളയിലെ വിജയികള്ക്ക് Mariam Travel & Tours സ്‌പോന്‌സോര്‍ ചെയ്ത ട്രോഫിയും, മെഡലുകളും കായിക മേളക്ക് നേതൃത്വം നല്കിയ യുക്മ ഭാരവാഹികളും കൂടാതെ മുന്‍ റീജിയനല്‍ പ്രസിഡന്റ് ജൈസണ്‍ ചകോചെന്‍, അസോസിയേഷന്‍ ഭാരവാഹികളായ ചാള്‍സ് മാണി , ബെന്നി ഹെയര്‍ഫീല്‍ഡ്, Mathew Sebastien ബാബു മങ്കുഴി തുടങ്ങിയവര്‍ സമ്മാനിച്ചു. ഓവര്‍ഓള്‍ ചാംപ്യന്മ്മാര്‍ക്കുള്ള ട്രോഫി യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് പ്രസിഡന്റ് സണ്ണി മത്തായി, യുക്മ നാഷനല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തോമസ് മാറാട്ടുകളം, ചാമ്പ്യന്‍സ് ട്രോഫി സ്‌പോന്‌സോര്‍ ചെയ്ത ഷീബ സുജു ഡാനിഎല്‍ (Cakesart.co.uk ) എന്നിവര്‍ സംയുക്തമായി വിജയികള്ക്ക് സമ്മാനിച്ചു. വടംവലി ചാംപ്യന്മ്മാര്‍ക്കുള്ള ട്രോഫി , സ്‌പോന്‌സോര്‍ ജൈസണ്‍ ആന്റണി (Spice Land Grocery & Catering , Norwich വിജയികള്‍ക്കു സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല