യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണല്‍ കലാമേളയ്ക്ക് ഒകടോബര് ആറ് മുതല്‍ തുടക്കമാകും. ഈ വര്‍ഷത്തെ കലാമേളയ്ക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ആഥിത്യം വഹിക്കും. നിലവില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ പത്ത് അസ്സോസിയേഷനുകളാണ് നിലവിലുളളത്. ഈ അസ്സോസിയേഷനിലെ പ്രതിഭകളാണ് റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കുന്നത്.
കലാമേളയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍്ത്തിയായി വരുന്നതായി കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. യുക്മയില്‍ അംഗത്വം ഉളള എല്ലാ ഈസ്റ്റ് ആംഗ്ലിയ ആസ്സോസിയേഷനുകള്ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ സംഘാടകര്‍ അറിയിച്ചു.
കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ അവരുടെ അസോസിയേഷന് മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 27 വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കലാമേളയിലേക്ക് യൂകെയിലെ എല്ലാ മലയാളികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് പൈലി ( പ്രസിഡന്റ് ഈസ്റ്റ് ആംഗ്ലിയ) – 07737465958, തോമസ് മാരാട്ടുകുളം ( സെക്രട്ടറി ഈസ്റ്റ് ആംഗ്ലിയ)- 07828126981 എന്നീ നമ്പരുകളിലോ ukmakalamela2012@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല