യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ വൈസ് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന സണ്ണി മത്തായി റീജിയണിന്റെ താല്ക്കാലിക പ്രസിഡന്റായി ചുമതലയേറ്റു. കഴിഞ്ഞ ശനിയാഴ്ച യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ റീജിയണല്‍ കമ്മറ്റി ഭാരവാഹികളുടെ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറിന് പെട്ടന്നൂണ്ടായ അസുഖത്തെ തുടര്‍ന്ന് നീണ്ട അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സണ്ണി മത്തായിയെ പ്രസിഡന്റിന്റെ ചുമതലയേല്പ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് കവളക്കാട്ടില്‍ പറഞ്ഞു.
റീജിയണിന്റെ കീഴില്‍ നടത്തേണ്ട കലാമേളയും സ്‌പോര്‍ട്ട്‌സ് മീറ്റും സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം സണ്ണി മത്തായിയുടെ അദ്ധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നൂ. വേദികളുടെ ലഭ്യത അറിഞ്ഞതിനൂ ശേഷം റീജിയണന്റെ കീഴിലുള്ള അസോസിയേഷനൂമായി ബന്ധപ്പെടുമെന്ന് സണ്ണി മത്തായി അറിയിച്ചു.
വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നൂ സണ്ണി മത്തായി. കൂടാതെ വാറ്റ്‌ഫോര്‍ഡ് ബാഡ്മിന്റന്‍ ക്‌ളബ്ബിന്റെ സജീവ പ്രവര്‍ത്തകനൂം ഒരു മികച്ച സംഘാടകനൂമാണ്. ഭാര്യ എലിസബത്ത് മത്തായി വാറ്റ്‌ഫോര്‍ഡ് എന്‍ എച്ച് എസ് ആശുപത്രിയിലെ തിയറ്റര്‍ മാനേജരായി ജോലി നോക്കൂന്നൂ. മക്കള്‍ കെസിയ എ ലെവലിലും ജോഷുവ എട്ടാം വര്‍ഷവും ജെര്‍മിയ അഞ്ചാം വര്‍ഷവും പഠിക്കുന്നൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല