സുനില്‍ ജോസഫ്
വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാം പ്രസിഡണ്ട് ജിബു ജേക്കബ് സ്വാഗതം ആശംസിച്ചു.
വാമിലെ മാതാപിതാക്കള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വാമില്‍ നിന്നുള്ള യുക്മ പ്രതിനിധിയും യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ പ്രസി ഡ ണ്ടുമായ ജയകുമാര്‍ നായര്‍ക്ക് സ്വീകരണം നല്‍കി.വാം സെക്രട്ടറി സിറില്‍ മാത്യു ആശംസകള്‍ നേര്‍ന്നു.വാം ട്രഷറര്‍ ജേക്കബ് പുന്നൂസ് നന്ദി പ്രകടനം നടത്തി.
തുടര്‍ന്ന് വാമിലെ മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വാമിലെ അംഗങ്ങള്‍
സ്വയം പാകം ചെയ്ത വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികള്‍ പര്യവസാനിച്ചു.കോ ഓര്‍ഡിനേറ്റര്‍മാരായ റോയ് മാത്യു ,ജോര്‍ജ്കുട്ടി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാമിന്റെ പുതിയ PRO ആയി സുനില്‍ ജോസഫിനെ നിയോഗിച്ചു.പുതിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ മാസം രണ്ടാം വാരത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.യുക്മ ചാരിറ്റിയുടെ നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളില്‍ നിന്നും സംഭാവനകള്‍ സമാഹരിക്കുവാനും തീരുമാനിച്ചതായി സെക്രട്ടറി സിറില്‍ മാത്യു അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല