യുക്മ നോര്‍ത്ത് വെസ്റ്റ് ‘ഫാമിലി ഫണ് ഡെ’ ഉദ്ഘാടനം ചെയ്യുന്നത് നാഷണല്‍ സിക്രട്ടറി ശ്രീ സജിഷ് ടോം,ഫാമിലി ഫണ്‍ റാഫിള്‍ വിജയിക്ക് സ്വര്‍ണ്ണ നാണയവും.
സാല്‍ഫോഡ് മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിക്കുന്ന ഫാമിലി ഫണ് ഡേ, ഈ ഞായറാഴ്ച (190715 ) രാവിലെ 11 മണിക്ക് യുക്മയുടെ നാഷണല്‍ സിക്രട്ടറി ശ്രീ സജിഷ് ടോം ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.
സാല്‍ഫോഡിലെ സെന്റ് ജയിംസ് ഹാളില്‍ ഹാളില്‍ വച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി വൈവിധ്യമാര്‍ന്ന ,കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ ,നമ്മുടെ മുന്‍പില്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്നു.ഫാമിലി ഫണ് ഡെ കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.
‘ഫാമിലി ഫണ്‍ റാഫിള്‍’ വിജയിക്ക് സ്വര്‍ണ്ണ നാണയം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെയിലെ അറിയപ്പെടുന്ന ഫസ്റ്റ് റിഗ് ഗ്ലോബല്‍ ട്യുഷന്‍ ആണ്.ഈ സ്വര്‍ണ്ണ നാണയം കരസ്ഥമാക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
പഞ്ചഗുസ്തി മത്സരം
പഞ്ചഗുസ്തി മത്സരം(വലത് കൈകൊണ്ട് മാത്രമായിരിക്കും,പങ്കെടുക്കുന്നവരുടെ ഭാരം അനുസരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക . 70 കിലോയില്‍ കൂടുതല്‍ ഉള്ളവര്‍ തമ്മിലും 70 കിലോയില്‍ കുറഞ്ഞവര്‍ തമ്മിലുമാണ് മത്സരം നടക്കുക.18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരെ മാത്രമായി ഈ മത്സരം നിചപ്പെടുത്തിയിരിക്കുന്നു.
ക്വിസ് മത്സരം
നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കുട്ടികളുടെ ക്വിസ് മത്സര വിഷയം പൊതുവിജ്ഞാനം(General Knowledge)അടിസ്ഥാനമാക്കിയാണ്, ഇതില്‍ പങ്കെടുക്കുന്നവര്‍ 12 നും 25 നും വയസ്സിനിടയില്‍ പെട്ടവരാണ്.
കുട്ടികളിലെ പൊതുവിജ്ഞാനം വളര്‍ത്തുന്നതിനും, അവര്‍ക്കൊരു അംഗികാരം നല്‍കുന്നതിനുമാണ് യുക്മ ഇതുപോലൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ‘യുക്മ സൂപ്പര്‍ ടാലന്റ് അവാര്‍ഡ്’ നല്കി ആദരിക്കുന്നതാണ്.
ചിത്രകലാ രചന മത്സരം
11 മണിക്ക് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് ചിത്ര രചനാ മത്സരം നടക്കുന്നതാണ്.ചിത്രകലാ നമ്മുടെ ഉള്ളിലെ ആശയങ്ങള്‍ പുറത്തേയ്ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഒരു കലാരൂപമാണ്.യുകെയിലെ സ്‌കൂളുകളില്‍ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുന്‍ഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ച് വരുന്നു ,അതിനാലാണ് യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താന്‍ തീരുമാനിച്ചത്.പല അനുഗ്രഹിത ആംഗികൃത മലയാളി കലാകാരന്‍മ്മാര്‍ യുകെയിലുണ്ട് , അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുമാണ് ഈ ചിത്രകലാ രചന മത്സരം സംഘടിപ്പിക്കുന്നത്.
ചിത്രകലാ രചന മത്സരം(12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വിഷയം (Theme) അവിടെ വച്ച് നല്കുന്നതും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വരയ്ക്കുകയും ചെയ്യാം).ചിത്രകലാ രചന മത്സരത്തില്‍ പങ്ക്‌കെടുക്കുന്നവര്‍ HB ,2B ,6B പെന്‍സിലായിരിക്കണം ,Water Colour ,Standard qualtiy brush എന്നിവയും കൊണ്ടുവരണം ,പേപ്പര്‍ തത്സമയം നല്‍കുന്നതായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആര്‍ട്ടിസ്റ്റ് മോനിച്ചനുമായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പര്‍ (മോനിച്ചന്‍): 07506139987
ഇതൊക്കെ കൂടാതെ സ്ത്രികളുടെ കസേര കളി മല്‍സരം,സ്ത്രികളുടെ ലെമണ്‍ സ്പൂണ്‍ റൈസ് , സൗഹൃദ വടം വലി എന്നിവ ഫാമിലി ഫണ് ഡേ യുടെ പ്രത്യേകതയാണ്.
ഈ ഫാമിലി ഫണ്‍ ഡെയുടെ വിജയത്തിനായി സ്‌പോണ്‍സര്‍മാരായി കടന്നു വന്നിരിക്കുന്നത് യുകെയിലെ അറിയപ്പെടുന്ന ഫസ്റ്റ് റിഗ് ഗ്ലോബല്‍ ട്യുഷന്‍ ,അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വിസസ്,ഏലൂര്‍ കണ്‍സല്‍ട്ടന്‍സി എന്നിവരാണ്.
തിരക്കും ടെന്‍ഷനും നിറഞ്ഞ ജീവിത യാത്രയില്‍ ആഘോഷിക്കു ടെന്‍ഷനില്ലാതെ, നിങ്ങളും കുടുംബവും, സൗഹൃദം നിറഞ്ഞ അസ്വാധനലോകത്തേയ്ക്ക്.
സാല്‍ഫോഡിലെ ‘ഫാമിലി ഫണ് ഡേ’യിലേക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ നിങ്ങളെവരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
ഫാമിലി ഫെസ്റ്റ് മായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്
ആര്ട്‌സ് കോഓഡിനെറ്റര്‍: സുനില്‍ മാത്യു 07832674818
റീജീയന്‍ സിക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287
റീജീയന്‍ പ്രസിഡണ്ട്: അഡ്വ.സിജു ജോസഫ് 07951453134
എത്തിചേരേണ്ട വിലാസം:
St.James Parish Hall
Vicar Close
Salford
M6 8EJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല