ഭക്ഷണ ശാലകൾ ഒരുക്കുന്നവർ രാവിലെ പത്തുമണിമുതൽ രാത്രി മത്സരം തീരുന്ന സമയം വരെ വിവിധ കൗണ്ടറുകളിലായി തുടർച്ചയായി ഭക്ഷണം വിതരണം ചെയ്യുവാൻ കഴിയുന്നവരാകണം. ഫുഡ് സ്റ്റാളുകളുടെയും ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗത്തിന്റെയും ക്വട്ടേഷനുകൾ നൽകുന്നവർ, മുൻകാലങ്ങളിൽ സമാനമായ പരിപാടികൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെങ്കിൽ അത് പ്രത്യേകം പരിഗണിക്കുന്നതാണ്.
ക്വട്ടേഷനുകൾ secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കൂടുതൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ, യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് (07985641921), കലാമേള കൺവീനർ സാജൻ സത്യൻ (07946565837), ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള (07960357679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കൂടാതെ കലാമേള വേദിയിൽ പരസ്യം ചെയ്യുന്നതിനും സമ്മാനങ്ങൾ സ്പോണ്സർ ചെയ്യുന്നതിനും താൽപ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേൽപ്പറഞ്ഞവരെ ബന്ധപ്പെടേണ്ടതാണ്. വിപുലമായ സൗകര്യങ്ങളോടുകൂടിയ മാഞ്ചസ്റ്റർ പാർസ് വുഡ് ഹയർ സെക്കണ്ടറി സ്കൂൾ ആണ് പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്റ്റോബർ 14 ന് മുൻപായി ക്വട്ടേഷനുകൾ ലഭിക്കേണ്ടതാണ്.
യു കെ യിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണൽ കലാമേളയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല