യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.
റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് മത്സരാര്തികള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.കഴിഞ്ഞ തവണത്തെ ദേശീയ ചാമ്പ്യന്മാരായ മിഡ് ലാണ്ട്‌സ് റീജിയന്‍ ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുവാനുള്ള മുന്നൊരുക്കത്തിലാണ്. യുക്മ റീജണല്‍ കമ്മിറ്റിയുമായി ചേര്‍ന്ന് നിന്നുകൊണ്ട് റീജനില്‍ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്ന കായിക മാമാങ്കത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി യുക്മ റീജണല്‍ സ്‌പോര്ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് ,കെ സി എ റെഡിച്ച് പ്രസിഡണ്ട് പീറ്റര്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.മത്സര ഇനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല