ജെയിംസ് ജോസഫ്
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ എബ്ബി സ്‌പോര്ട്‌സ് സെന്‍ഡര്‍ ആണ്.ഇതു തുടര്‍ച്ചയായ മൂന്നാം തവണ ആണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.
മേള യുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ഇന്നലെ ചേര്‍ന്ന കെ സി എറെഡിച്ചിന്റെ പ്രത്യേക ആലോചന യോഗത്തില്‍ കായികമേളയുടെ ”ലോഗോ” പ്രകാശനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ പീറ്റര്‍ ജോസഫ് ന്റെ അധക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് റീജണല്‍ പ്രസിഡന്റ് ശ്രീ ജയകുമാര്‍ നായര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കള്‍ ആയിരുന്നു . പ്രസ്തുത യോഗത്തില്‍ വെച്ച് ശ്രീ മാമ്മന്‍ ഫിലിപ്പ് റീജണല്‍ സ്‌പോര്‍ടസ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ പോള്‍ ജോസഫ് നു ലോഗോ നല്കികൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. ലളിതവും മനോഹരവും മായ ലോഗോ റീജനുവേണ്ടി തയാ റാ ക്കിയത് യുക്മ പി ആര്‍ ഓ ശ്രീ അനീഷ് ജോണ്‍ ആണ് . മേളയുടെ ഒരുക്കങ്ങളെ ക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുകയും നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും വരും ദിവസങ്ങളില്‍ ചെയ്യാനുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍ക്കുകയും ചെയ്തു .
യോഗത്തില്‍ കെ സി എ . റെഡിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ . . സ്റ്റാന്‍ലി വെടൂര് , . മാത്യു വ റൂഗിസ് . ടോമി അഗസ്‌റിന്‍ . രാജപ്പന്‍ വ റൂഗിസ്. ജോര്‍ജ് ദേവസ്സി . ജസ്റ്റിന്‍ ജോസഫ് . ബെന്നി വ റൂഗിസ്. ഷിബ ഷാജി , ലിസ്സി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രടറി ലിസൊ മോന്‍ മാപ്രന്നത് യോഗത്തിന് നന്ദി രേഖപ്പെടുത്തി റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും മേള ഒരു അവസരം ആയി പ്രയോജനപ്പെടുത്തണം എന്ന് യുക്മ റിജിയണല്‍ പ്രസിഡന്റ് ജയാകുമാര്‍ നായര്‍ അഭ്യര്തിച്ചു
കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല