യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കുമെന്ന് റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എംസിഎ ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്.
യുക്മ റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡണ്ടുമായ ശ്രീ ഡിക്‌സ് ജോര്‍ജ് നേരിട്ടാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്. റീജണല്‍ കലാമേള അടക്കമുള്ള പരിപാടികള്‍ നടത്തി മികവു തെളിയിച്ച എന്‍എംസിഎ തന്നെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഏറ്റെടുത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകള്‍ നോക്കിക്കാണുന്നത്.
യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് നടത്തപ്പെടുന്ന എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും.ഈ ടൂര്‍ണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജനിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്ന് റീജണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല