1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015


ജെയിംസ് ജോസഫ്

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ .കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.

റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. റീജണല്‍ സ്‌പോര്ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് ,കെ സി എ റെഡിച്ച് പ്രസിഡണ്ട് പീറ്റര്‍ ജോസഫ് എന്നിവ രുടെ നേത്രത്വത്തില്‍ റെഡിച്ചില്‍ മുന്നൊ ഒരുക്കങ്ങള്‍ പുരൂഗമിക്കുന്നതയി റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.

കായിക മേള നടത്തി മുന്‍ പരിചയം ഉള്ള KCA ഈ പരുപാടിയും ഏറ്റെടുത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകള്‍ നോക്കിക്കാണുന്നത്. .കഴിഞ്ഞ തവണത്തെ ദേശീയ ചാമ്പ്യന്മാരായ മിഡ് ലാണ്ട്‌സ് റീജിയന്‍ ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുവാനുള്ള മുന്നൊരുക്കത്തിലാണ്.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നട കും . റീജനില്‍ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്ന കായിക മാമാങ്കത്തിനുള്ള മത്സര ഇനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ (ഇമെയില്‍ )എല്ലാ അംഗ സംഘടനകള്‍ക്കും എത്തിച്ചു കഴിഞ്ഞു

കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Cetnre
Birmingham Road,
Redditch,
Worcestershire.
B97 6EJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.