1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2015


ജെയിംസ് ജോസഫ്

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക് ശേ ഷം റീജനിലെ കായിക മേളയുടെ രണ്ടാം ഘട്ടം മായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26 ന് നോട്ടിംഗ്ഹാമില്‍വെച്ചു നടക്കും . ആദ്യ ഘട്ട ത്തില്‍ മഴ പ്രതികൂലമായി ബധിച്ചു എങ്കിലും അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ കായിക മേള മേള വിജയ പ്രദമായി പൂര്‍ത്തി യാക്കുവാന്‍ റീജണല്‍ നേതൃത്വത്തിനു കഴിഞ്ഞു . എന്നാല്‍ ബാഡ്മിന്റന്‍ മത്സരങ്ങള്‍ ഇന്‍ ഡോര്‍ ആയതിനാല്‍ കാലാവസ്ഥ യിലുള്ള മാറ്റങ്ങള്‍ കളിയെ ബാധിക്കില്ല .

റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (NMCA ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്. യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് നടത്തപ്പെടുന്ന എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്

വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും.ഈ ടൂര്‍ണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജനിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്ന് റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍,സെക്രട്ടറി ഡിക്‌സ് ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

VENUE: Bilborough college, College Way, Nottingham NG8 4DQ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.