ജെയിംസ് ജോസഫ്
യുക്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി സംഘടനയുടെ നെടും തൂണായി എക്കാലവും നിലകൊണ്ടിട്ടുള്ള റീജിയന്‍ ആണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ്.നാഷണല്‍ കമ്മിറ്റിയുടെ ഏതൊരു പരിപാടിയും ഏറ്റെടുത്ത് പൂര്‍ണ വിജയത്തില്‍ എത്തിച്ച പാരമ്പര്യം ആണ് റീജിയന് ഉള്ളത്.ഏറ്റവും ഒടുവിലായി യുക്മ നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത നേപ്പാള്‍ ചാരിറ്റി ധനസഹായ ശേഖരണത്തിലും റീജന്‍ ഈ പതിവ് തെറ്റിച്ചില്ല.സംഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗിച്ച് അംഗ സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നത് അവസാനിച്ചപ്പോള്‍ പുത്തന്‍ സാധ്യതകള്‍ തേടിയാണ് മിഡ്‌ലാണ്ട്‌സ് മാതൃകയായത്.
കഴിഞ്ഞ 18 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടന്ന . ദേശീയ കായിക മേ ള യുടെ വേദിയില്‍ നേപ്പാള്‍ ചാരിറ്റി ക്കു വേണ്ടി ചാരിറ്റി ഫുഡ് സ്റ്റാള്‍ നടത്തി യായിരുന്നു റീജന്‍ മാതൃക കാട്ടിയത്. അതില്‍ നിന്നും ലാഭം കിട്ടിയ മുഴുവന്‍ തുകയും നേപ്പാള്‍ ചാരിറ്റി ക്കു വേണ്ടി മുതല്‍ക്കുട്ടും . യുക്മ ദേ ശി യ നിര്‍വാഹക സമിതി യംഗംങ്ങളായ ശ്രീ അനീഷ് ജോണ്‍ ശ്രീ ടിറ്റോ തോമസ് എ ന്നിവര്‍ ചേര്‍ന്ന് ആദ്യ വില്പന നടത്തി. ശ്രീ സന്തോഷ് തോമസ് ;ശ്രീ ജോര്‍ജ് ദേവസി ; തുടങ്ങിയവര്‍ ഫണ്ട് സമാഹരണത്തിനു നേതൃത്വം നല്‍കി .യുക്മ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു ,യുക്മ ന്യൂസ് ചീ ഫ് എഡിറ്റര്‍ ബൈജു തോമസ് യുക്മ മുന്‍ നാഷണല്‍ കമ്മിറ്റി അംഗം ബിനു മാത്യു,മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍ തുടങ്ങിവര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുകയും റീജന്റെ ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഫണ്ട് സമാഹരണത്തിനു സഹായിച്ച എല്ലാ യുക്മ നേതാക്കളെയും അംഗങ്ങളെയും റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ പ്രത്യേകം നന്ദി അറിയിച്ചു ..യുക്മ യും ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റി യും പങ്കു ചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പെടുന്ന ഒരു ശൃഖലയാണ് ഡി ഇ സി. മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നത്.റീജനില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് റീജണല്‍ ട്രഷറര്‍ സുരേഷ് കുമാര്‍, ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല