ജയകുമാര്‍ നായര്‍
യുക്മ ദേശീനേതൃത്വത്തിന്റെയ നിര്‍ദ്ദേശപ്രകാരം, വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മിഡ് ലാന്‍ഡസ് റീജനില്‍ നടന്നുവന്ന നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ അവസാ നിച്ചു . അംഗ അസോസിയേഷനുകളുടെ പിന്തുണ യോടെ സമാഹരിച്ച തുക യുക്മ ദേശീയ നേതൃത്വത്തിന് കൈമാറി .ജൂലൈ 18 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വച്ചു നടന്ന യുക്മ ദേശിയ കായിക മേളയുടെ വേദിയില്‍ വച്ചായിരിന്നു തുക പ്രതീകാത്മകമയി കൈമാറിയത് .പിന്നീട് തുക യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചു
യുക്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി സംഘടനയുടെ നെടും തൂണായി എക്കാലവും നിലകൊണ്ടിട്ടുള്ള റീജിയന്‍ ആണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ്.നാഷണല്‍ കമ്മിറ്റിയുടെ ഏതൊരു പരിപാടിയും ഏറ്റെടുത്ത് പൂര്‍ണ വിജയത്തില്‍ എത്തിച്ച പാരമ്പര്യം ആണ് റീജിയന് ഉള്ളത്. നേപ്പാള്‍ ചാരിറ്റി ധനസഹായ ശേഖരണത്തിലും റീജന്‍ ഈ പതിവ് തെറ്റിച്ചില്ല.സംഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗിച്ച് അംഗ സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരി ക്കുകയും അതു പൂര്‍ത്തിയായപ്പോള്‍ പുത്തന്‍ സാധ്യതകള്‍ തേടിയ റീജന്‍ ദേശീയ കായിക മേളയുടെ വേദിയില്‍ ചാരിറ്റി ഫുഡ് സ്റ്റാള്‍ നടത്തി ഫണ്ട് സമാഹരിച്ചു മാതൃക കാട്ടി.
യുകെയിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി പങ്കു ചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പെടുന്ന ഒരു ശൃഖലയാണ് ഡി ഇ സി. യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നത്. ദേശിയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ യുക്മ അംഗങ്ങളെ റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ,ട്രഷറര്‍ സുരേഷ് കുമാര്‍ ദേ ശി യ നിര്‍വാഹക സമിതി യംഗം അനീഷ് ജോണ്‍, റീജണല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ ശ്രീ സന്തോഷ് തോമസ്,സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് ,തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.
യുക്മ റീജണല്‍ ക മ്മി റ്റിയെ ഉദാരമായി സഹായിച്ച അംഗ അസോസിയേഷനുകള്‍ക്കും നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി റീജനില്‍ ക മ്മി റ്റി യോടൊപ്പം നിന്ന ദേശിയ ഉപാ ധ്യ ക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപിനും റീജനല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി ,
നേപ്പാള്‍ അപ്പീലിലേക്ക് യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ 2015 ജൂലായ് 31 വരെ ആകെ സമാഹരിച്ചത് 2619പൌണ്ട് ആണ്
വിശദമായ കണക്ക് ചുവടെ കൊടുക്കുന്നു
കവന്റ്രി കേരളാ കമ്മ്യൂണിറ്റി (CKC )520 പൌണ്ട്
മിഡ്‌ലാന്‍ഡ്‌സ് കേരളാ കള്‍ചറല്‍ അസോസിയേഷന്‍ (MIKCA )355 പൌണ്ട്
സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (SMA ) 350 പൌണ്ട്
കേരളാ കള്‍ചറല്‍ അസോസിയേഷന്‍ കവന്റ്രി റെഡിച് (KCA ) 262 പൌണ്ട്
കേരളാ കമ്മ്യൂണിറ്റി ലെസ്റ്റര്‍ (LKC ) 250 പൌണ്ട്
നോര്‍താംടണ്‍ മലയാളി അസോസിയേഷന്‍ (MAN )201പൌണ്ട്
വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (WAM)150 പൌണ്ട്
കെറ്ററിംഗ് മലയാളി അസോസിയേഷന്‍ (KMA ) 101 പൌണ്ട്
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (NMCA) 100 പൌണ്ട്
വൂസ്റ്റര്‍ ഷയര്‍ മലയാളീ കള്‍ച്ച റല്‍ അസോസിയേഷന്‍ (WMA ) 80 പൌണ്ട്
റീജനല്‍ ചരിറ്റി ഫണ്ടില്‍ നിന്നും സംഭാവന ചെയ്തത് 250പൌണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല