മികച്ച പ്രവര്‍ത്തനത്തിലൂടെ യുക്മയുടെ മൂലക്കല്ലായി മാറിയ യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയന്‍യുക്മ ഭരണഘടന അനുസരിച്ച് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുക്കഴിഞ്ഞു. ഈ വരുന്ന ജൂലൈ ആദ്യ വാരത്തോടു കൂടി കാലാവധി പൂര്‍ത്തിയാകുന്ന റീജിയണല്‍ ഭരണസമിതിയെ പുന ക്രമീകരണം ചെയ്യുന്നതിന് അടിയന്തിര യോഗം ചേരാന്‍ റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചതായി റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയില്‍ അറിയിച്ചു. 2012 ജൂണ്‍ 3 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ സട്ടന്‍ കോള്‍ഫീല്ടില്‍ വച്ചാണ് യോഗം ചേരുന്നത്
12 അംഗ അസോസിയേഷനുകളും ആയി നിര്‍ണ്ണായക ശക്തിയായി നിലകൊണ്ടു യുക്മക്ക് കരുത്തുപകരുന്ന ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയന്‍ പുതുതായി അംഗത്വമെടുത്ത ലെസ്ടര്‍ കേരള കമ്മ്യുണിറ്റി , മലയാളി അസോസിയേഷന്‍ റെഡ്ഡിച്ച്, എന്നിവരുടെ പ്രതിനിധികളെ അവര്‍ പങ്കെടുക്കുന്ന ആദ്യ കമ്മിറ്റി എന്ന നിലക്ക് യുക്മ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതും, റീജിയന് വേണ്ടി യുക്മ നാഷണല്‍ പ്രതിനിധികളും ഭാരവാഹികളുമായി പ്രവര്‍ത്തിച്ച യുക്മ നാഷണല്‍ വൈസ് പ്രസിഡ ന്റുമാരായ ശ്രീ വിജി കെ പി, ശ്രീമതി ബീന സെന്‍സ്, യുക്മ നാഷണല്‍ കമ്മിറ്റി അംഗം ശ്രീ അനില്‍ ജോസ് എന്നിവരെ അവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തി പ്രത്യേകമായി അനുമോദിക്കുകയും ചെയ്യുന്നതാണ്.
യുക്മ റീജിയണല്‍ നാഷണല്‍ കലാ-കായിക മേളകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയ അസോസിയേഷനുകള്ടെ പ്രതിനിധികളെ അനുമോദിക്കുന്നതും കഴിഞ്ഞ കാല യുക്മ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഈ അവസരം ഉപയോഗിക്കും.
യോഗം നടക്കുന്ന വേദിയുടെ വിലാസം
Fellowship Hall
Upper Holland Road
Sutton Coldfield Birmingham B72 1QY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല