2011 നവംബര്‍ 5-ന് സൗത്തെന്‍ഡ് ഓണ്‍ സീയില്‍ വച്ചു നടക്കുന്ന യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്റെ രണ്‌ടാമത് നാഷണല്‍ കലാമേളയില്‍ സ്പോണ്‍സര്‍ ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അവസരമുണ്‌ടായിരിക്കുമെന്ന് കലാമേള കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 36 വിഭാഗങ്ങളിലായി 8 റീജിയനുകളില്‍ നിന്നുമുള്ള വിജയികള്‍ മാറ്റുരക്കുന്ന കലാമേളയില്‍ 4 സ്റ്റേജുകളിലായി 320-ല്‍ പരം മല്‍സരങ്ങള്‍ നടക്കും. ഉദ്ദേശം 3000 യു കെ മലയാളി പ്രേക്ഷകരെയാണ് വേദിയില്‍ യുക്മ പ്രതീക്ഷിക്കുന്നത്. മികച്ച സങ്കേതികത്വത്തികവോടെ സംഘാടക പാടവത്തോടെ യുക്മ ഒരുക്കുന്ന ഈ വേദി യുകെയില്‍ ഇത്തരത്തിലുള്ള ഏക വേദിയാണെന്നുള്ളത് ഇതിന്റെ പ്രസക്തിക്ക് മാറ്റുകൂട്ടുന്നു.
മൂവായിരത്തോളം പേര്‍ക്ക് പരിപാടികള്‍ ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും, വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യവും, മിതമായ വിലക്ക് ഭക്ഷണം ലഭ്യമാക്കുന്നതുള്‍പ്പെടെ ആതിഥേയരായ ഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷനും ചേര്‍ന്ന് അവിടെ ഒരുക്കിയിട്ടുണ്‌ട്. മല്‍സരങ്ങളുടെ വിധി നിര്‍ണ്ണയത്തിന് വൈദഗ്ദ്ധ്യമുള്ള പരിചയസമ്പന്നരായ വിധികര്‍ത്താക്കളെയാണ് യുക്മ കണ്‌ടെത്തിയിരിക്കുന്നത്.
ഇത്രയും ബൃഹത്തായ രീതിയില്‍ സംഘടിപ്പിക്കപ്പെടുന്ന ഈ കലാമേളയില്‍ യുകെയിലുടനീളം ഉടലെടുക്കുന്ന ആവേശത്തിനനുസൃതമായി പ്രേക്ഷകരും പങ്കെടുക്കും. യുകെയിലുള്ള മലയാളി സംരംഭകര്‍ക്ക് അവരുടെ സംരംഭത്തെ യുകെയിലെ മുന്‍നിര മലയാളി അസ്സോസിയേഷനുകള്‍ക്കും മെംബര്‍മാര്‍ക്കും നേരിട്ട് പരിചയപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല വേദിയായിരിക്കും യുക്മ നാഷണല്‍ കലാമേള. യുക്മ കലാമേളയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളായും സ്പോണ്‍സര്‍ഷിപ്പ് നല്‍കാവുന്നതാണ്.
യുക്മയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പ്രചോദിപ്പിക്കുന്ന മലയാളി സംരംഭകരെ പ്രമോട്ട് ചെയ്യുന്നതിന് യുക്മയും മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കും. ഈ ജനകീയ കൂട്ടായ്മയുടെ ഏറ്റവും വലിയ ജനകീയ പരിപാടിയുടെ പ്രായോജകരാകാന്‍ താല്‍പ്പര്യമുള്ളവര്‍ തങ്ങള്‍ക്കുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കുന്നതിന് എത്രയും വേഗം താഴെപ്പറയുന്ന ഭാരവാഹികളെ ബന്ധപ്പെടുക.
യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ :07714160747
വൈസ് പ്രസിഡന്റ് വിജി കെ പി :07950361641
ജെനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ് :07886262747
യുക്മ നാഷണല്‍ ട്രഷറര്‍ ബിനോ ആന്റണി :07880727071
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല