1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

ജോണ്‍ അനീഷ്‌

യുക്മ ദേശിയ കായിക മേള ഈ വരുന്ന 18 നു ശനിയാഴ്ച ബിര്‍മിങ്ങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടക്കും . രാവിലെ 9.30 മണിക്ക് രെജിസ്ട്രഷന്‍ ആരംഭിക്കും കായിക മേളകള്‍ നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് അവരുടെ സൗകര്യത്തിന് പര്യാപ്തമായി പങ്കെടുക്കത്തക്ക വിധം അമച്ച്വര്‍ മത്സരങ്ങള്‍ ഇല്ല . യു കെയില്‍ കൌണ്‍സില്‍ കായിക മത്സരങ്ങള്‍ പോലും ചിട്ടയായ അച്ചടക്കത്തോടെ ഉള്ള പരിശീലനം ആവശ്യമുള്ള മത്സരങ്ങള്‍ ആണ് . നമ്മുടെ നാട്ടിലെത് പോലെ മലയാളികള്‍ക്ക് സ്വന്തം എന്ന് പറയുവാന്‍ നമ്മുടേത് പോലെ വടം വലി അടക്കം ഉള്ള ഒരു നാടന്‍ മത്സരം എന്ന ആശയം ആണ് ഇന്നെത്തെ യുക്മ കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത് . ആദ്യകാലങ്ങളില്‍ തൊട്ടേ റിജിയനുകളില്‍ നിന്നും മത്സരം നടത്തി . അവിടെ നിന്നും വിജയിക്കുന്നവര്‍ ആയിരുന്നു മത്സരിക്കുന്നത് ഇന്നും മാറ്റമില്ലാതെ തുടരുന്ന മത്സരങ്ങള്‍ തുടക്കത്തില്‍ മന്ദ ഗതിയില്‍ ആരംഭിച്ചതെങ്കിലും ഇന്ന് അസോസിയേഷനുകള്‍ റിജിയനുകളും വിറും വാശിയും പേറി ട്രാക്കിലെക്കിറങ്ങുമ്പോള്‍ പുത്തന്‍ ആവേശമായി മാറിയ ആത്മ നിര്വൃതിയിലാണ് യുക്മയുടെ രണ്ടാമത്തെ ഭരണ സമിതി . യുക്മയുടെ രണ്ടാം ഭരണ സമിതിയാണ് കായിക മേളയുടെ തുടക്കക്കാര്‍

ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വടം വലി മത്സരമാണ് . ഓണക്കാലം അടുത്തെത്തിയപ്പോള്‍ വടം വലി മത്സരം അംഗ അസോസിയേഷനുകളില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട് റിജിയനില്‍ നിന്നും വടം വലി മത്സരങ്ങളില്‍ വിജയിച്ചവരെ കുടാതെ അംഗ അസ്സോസ്സിയെഷനുകളില്‍ നിന്നും പങ്കെടുക്കുവാന്‍ താല്പ്പര്യം ഉള്ള വടം വലി ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്

നാഷണല്‍ കായികമേളയുടെ ഭാഗമായി നടക്കുന്ന വടംവലി മത്സരം ഇക്കുറി ഒരു ഓപ്പണ്‍ ഇവന്റ് ആയിരിക്കും. വടംവലി മത്സരത്തില്‍ റീജിയന്‍ തലത്തില്‍ വിജയികളായവര്‍ കൂടാതെ, പങ്കെടുക്കുവാന്‍ താത്പ്പര്യമുള്ള യുക്മയുടെ അംഗ അസോസിയേഷനുകള്‍ക്കും തങ്ങളുടെ ടീമിനെ നേരിട്ട് പങ്കെടുപ്പിക്കാവുന്നതാണ്. വിജയികളായവര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന്റെ

വിവിധ റീജിയനുകളില്‍ നിന്നും നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ പേരുവിവരങ്ങള്‍ സ്‌കോറിംഗ് ഷീറ്റില്‍ യഥാക്രമം പൂരിപ്പിച്ച് ജൂലൈ 10 ന് മുമ്പായി uukmasports2015@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു തരണം എന്ന് കായിക മേള കോ ഓര്ടിനെട്ടര്‍ ബിജു പന്നിവേലി പറഞ്ഞു . റിസള്‍ട്ട് അയച്ചു നല്‍കേണ്ട ഫോം ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്കില്‍ ദയവായി ക്ലിക്ക് ചെയ്യുക, നിങ്ങളുടെ സൌകര്യത്തിനായി excel, pdf, ഫോര്‍മാറ്റ് ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്

https://drive.google.com/file/d/0B_bcW3ZCY8oeMERwSHBJeG9Uem8/view?usp=sharing (Excel)

https://drive.google.com/file/d/0B_bcW3ZCY8oeS3QtdV9LVkphZzg/view?usp=sharing (PDF)

നാഷണല്‍ കായികമേളയുടെ പുതുക്കിയ രെജിസ്‌ട്രേഷന്‍ ഫീസ് താഴെപ്പറയുന്ന പ്രകാരമാണ്.

Single Items £2/ per Item

Group Item £4/ per Team

Tug of War £25/ per Team

മറ്റൊരു ഗ്രൂപ്പ് ഇനമായ റിലേ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമിലെ അംഗങ്ങള്‍ എല്ലാവരും തന്നെ ഒരേ അസോസിയേഷനില്‍ നിന്ന് തന്നെയുള്ളവര്‍ ആയിരിക്കേണ്ടുന്ന കാര്യത്തില്‍ അതാതു അസോസിയേഷന്‍/റീജിയണല്‍ ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ടതാണ്.

മത്സരദിവസം രാവിലെ 9.30മുതല്‍ രെജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. 10 30 നു തന്നെ എല്ലാ രീജിയനുകളും അണിനിരക്കുന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്റ്റോടുകൂടി കായികമേള ഉത്ഘാടനം ചെയ്യപ്പെടും. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നതിനായി കൃത്യസമയത്ത് തന്നെ എത്തിച്ചേരുവാന്‍ ,.റീജിയണല്‍ ഭാരവാഹികള്‍ ബാനറും കൂടെ കരുതേണ്ടതാണെന്ന് നാഷണല്‍ ട്രെഷരാര്‍ ഷാജി തോമസ് അഭ്യര്തിച്ചു മത്സര സംബന്ധമായ ഏതു സംശയങ്ങള്‍ക്കും താഴെ നല്കിയിരിക്കുന്ന ഫോണ്‍ നമ്പറിലോ ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക .Tel: 07875332761 .യുകെയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കത്തിലേക്ക് ഏവരെയും യുക്മ നാഷണല്‍ കമ്മറ്റിയുടെ പേരില്‍ ഹാര്‍ദവം ആയി സ്വാഗതം ചെയ്യുന്നു എന്ന് യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.