യുക്മ നാഷണല്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു . യുക്മയുടെ ദേശിയ കായിക മേള ലോഗോ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയിലാണ് പ്രകാശനം നിര്‍വഹിച്ചത്. ദേശിയ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയില്‍ വെച്ച് നാഷണല്‍ സെക്രട്ടറി സജിഷ് ടോം നാഷണല്‍ ട്രേഷറാര്‍ ഷാജി തോമസിന് കൈ മാറിയാണു പ്രകാശനം നിര്‍വഹിച്ചത് .ദേശിയ വൈസ് പ്രസിഡന്റ് മാമന് ഫിലിപ്പ് , ജോയിന്റ് സെക്രടറി ബിജു പന്നിവേലില്‍ , സൌത്ത് വെസ്റ്റ് റിജിയണല്‍ പ്രസിഡന്റ് സുജു ജോസഫ് , മിഡ് ലാണ്ട്സ് പ്രസിഡന്റ് ജയാകുമാര്‍ , സൌത്ത് ഈസ്റ്റ് പ്രസിഡന്റ് മനോജ് കുമാര്‍ , ഈസ്റ്റ് അനഗ്ലിയ പ്രസിഡന്റ് സണ്ണി മത്തായി ,നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ടിറ്റോ തോമസ് , തോമസ് മാറാട്ട്കളം , മിഡ് ലാണ്ട്സ് റിജി യണല്‍ സെക്രടറി ഡിക്സ് ജോര്‍ജ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രകാശനം നിര്‍വഹിച്ചത്.
മിഡ് ലാണ്ട്സ് റിജി യനില്‍ വെച്ചാണ് നാഷണല്‍ കായിക മേള നടക്കുനതു. ഒരുക്കങ്ങള്‍ പുര്‍ത്തിയായി വരുന്നു എന്ന് യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു ജൂലൈ 18 നു ബര്‍മിങ്ങ് ഹാമില്‍ വെച്ചാണ് നാഷണല്‍ കായിക മേള . രാവിലെ 10 നു ആരംഭിച്ചു വൈകിട്ട് 5 നു അവസാനിക്കത്തക്ക വിധത്തില്‍ ആണ് കായിക മേള തീരുമാനിച്ചിരിക്കുന്നത് . സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് വെച്ചാണ് കായിക മേള മേള നടക്കുന്ന സ്ഥലത്ത് അഡ്രസ്
WYNDLEY LEISURE CENTRE ,
SUTTON COLDFIELD
BIRMINGHAM /
B736 EB
ഏറ്റവും പുതിയ രീതിയില്‍ തയാറാക്കിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ക്ക് ആധുനിക സൌകര്യങ്ങള്‍ ഉള്ള മത്സര വേദിയാണ് ഇത്തവണ മിഡ് ലാണ്ട്സില്‍ കണ്ടെത്തിയത്. പുതുമയാര്‍ന്ന നിരവധി ഇനങ്ങള്‍ ഇത്തവണ ഉള്‍പെടുത്തിയിട്ടുണ്ട് നിരവധി പുതുമകള്‍ വിരിയുവാന്‍ പോകുന്ന മത്സരം ഏറെ ആവേശം ഉണര്‍ത്തി കഴിഞ്ഞു വിവിധ ഇനങ്ങള്‍ മത്സര നിയമങ്ങള്‍ ഇവ അറിയുവാന്‍ താഴെ പറയുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയാവുന്നതാണ്
വിവിധ റിജിയനുകളുടെ മത്സരം ഏറെ വീറും വാശിയോടും കുടെ നടത്തപ്പെടുന്നു എന്നത് ഇതിനു തെളിവാണ് . മുഴുവന്‍ മലയാളി അസോസിയേഷനുകളെയും മിഡ് ലാന്റ്സില്‍ വെച്ച് നടക്കുന്ന കായിക മേളയിലേക്ക് സ്നേഹ പുര്‍വ്വം സ്വാഗതം ചെയുന്നതായി നാഷണല്‍ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല