ഗ്ലോസ്‌റെര്‍: ഭൂകമ്പത്തിനരയായ നേപ്പാളിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കു ചേരാന്‍ യുക്മ നടത്തുന്ന നേപ്പാള്‍ ചാരിറ്റി അപ്പീലിന് പിന്തുണയുമായി ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷനും. ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ അസോസിയേഷന്‍ അംഗങ്ങള്‍ സ്വരൂപിച്ച തുകയുടെ ചെക്ക് യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ ട്രഷറര്‍ ശ്രീ എബിന്‍ ജോസിന് കൈമാറിക്കൊണ്ടാണ് നേപ്പാള്‍ ചാരിറ്റിയുടെ ഭാഗമായത്. റീജിയണില്‍ നിന്നും കൂടുതല്‍ അസോസിയേഷനുകള്‍ നേപ്പാള്‍ ചാരിറ്റിയുടെ ഭാഗമായത് അഭിമാനകരമാണെന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫ് അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷനെ പ്രസിഡന്റ് ശ്രീ സുജു ജോസെഫും സെക്രെടറി ശ്രീ കെ എസ് ജോണ്‍സണും അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല