യുക്മ ആദ്യ നേഴ്സ്സസ്സ് കണ്‍വെന്‍ഷന്‍ ഈ വരുന്ന മെയ് 2 ന് ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നു. യുക്മ ദേശിയ കലാമേളക്ക് വേദിയായ ലിവര്‍പൂളില്‍ യുക്മ ദേശിയ സമിതിയുടെയും ലിംകയുടെയും നേതൃത്വത്തില്‍ പ്രഥമ നേഴ്സ്സസ്സ് കുട്ടായ്മ വലിയ ആവേശത്തോടെ ആണ് യുകെ മലയാളികള്‍ നോക്കി കാണുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ പേരുകള്‍ രേജിസ്‌റെര്‍ ചെയ്തു കഴിഞ്ഞു . കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് ആതുര സേവകര്‍ .
ഭാരത്തിലെ ഏറ്റവും നല്ല നേഴ്സ്സസ്സ് കേരളത്തിന്റെ സ്വന്തം ആതുര സേവകര്‍ ആണ് എന്ന കാര്യത്തിന് തര്ക്കം ഇല്ല . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി ആതുര സേവകര്‍ നമുക്ക് സ്വന്തം . യു കെ യിലേക്ക് കുടിയേറിയ മലയാളിയുടെ കുടുംബത്തിന്റെ വരുമാന സ്രോതസ്സാണ് ഈ തൊഴില്‍ . നുറില്‍ പരം അംഗ സങ്കടനകള്‍ സ്വന്തമായുള്ള യുക്മയുടെ സങ്കടന ബലം സത്യത്തില്‍ കുടുംബങ്ങളുടെ അച്ഛനോ അമ്മയോ സഹോദരനോ അയ നേഴ്‌സ് ആയിരിക്കും . ഇത്തരത്തില്‍ പറഞ്ഞാല്‍ യു കെ യുടെ മണ്ണിലേക്ക് കുടിയേറിയ മലയാളികള്‍ നാളിതു വരെ കഴിഞ്ഞു എങ്കിലും സങ്കടിത ശക്തിയായി നിലകൊള്ളുവാന്‍ നമുക്കോ നമ്മുടെ വരുമാനത്തിന്റെ വലിയ പങ്കായ മലയാളി നേഴ്സ്സസ്സ്
ഇന്ന് എവിടെ നില്ക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിന്റെ ഭാഗമാണ് ആദ്യ നേഴ്സ്സസ്സ് കുട്ടായ്മ . ഇന്ന് യു കെയില്‍ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ , അവരുടെ ജോലി സംബന്ധമായ ഉന്നമനം , തുടര്‍ പഠന സഹായ ലഭ്യത , യുണിയന്‍ അംഗം ആകുന്നതിന്റെ ആവശ്യകത, ജോലി സ്ഥലത്ത് നാം സ്വീകരിക്കേണ്ട ശൈലി തുടങ്ങി മലയാളി നേഴ്സ്സസ്സ് നേരിടുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സിമ്പോസിയങ്ങള്‍ ക്ലാസുകള്‍ തുടങ്ങിയവ നടക്കും . ഇന്ന് യു കെയില്‍ നഴ്‌സിംഗ് പഠനം നടത്തുന്ന നിരവധി വിദ്യാ ദ്ധികള്‍ തങ്ങള്‍ക്കു ഇതില്‍ പങ്കെടുക്കുവാന്‍ കഴിയുമോ എന്ന് ആശങ്ക അറിയിച്ചതിനാല്‍ മുഴുവന്‍ വിദ്യാദ്ധികളെയും ഉള്‍പ്പെടുത്തും എന്നത് ഏറെ പ്രതീക്ഷ നല്കുന്നു . ഇന്ന് യു കെ യില്‍ നേഴ്‌സിംഗ് പഠനം നടത്തുന്നത് കൊണ്ട് ഏറെ കുറേ എതു മേഖലയിലേക്കും വ്യാപിക്കുന്ന തൊഴില്‍ അവസരങ്ങള്‍ കരസ്തം ആക്കുവാന്‍ കഴിയും എന്നതിനാല്‍ നിരവധി യുവതി യുവാക്കള്‍ നഴ്‌സിംഗ് പഠനം നടത്തുന്നുണ്ട് പ്രഥമ നേഴ്സ്സസ്സ് കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ നേഴ്‌സിംഗ്/ കെയറിംഗ് മേഖലയില്‍ ജോലി ചെയുന്ന മുഴുവന്‍ യു കെ മലയാളികളെയും കണ്‍വെന്‍ഷന്‍ വേദിയിലേക്ക് സ്വാഗതം ചെയുന്നു.
പുതുമയുടെ സംഘടിത രീതികള്‍ ആംഗലേയ സമൂ ഹത്തില്‍ പ്രാവര്‍ത്തികം ആക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. യു കെയിലെ മലയാളി നേഴ്‌സിംഗ്/ കെയറിംഗ് മേഖലയിലെ ആദ്യ മലയാളി കുട്ടായ്മ യു കെ മലയാളി സമുഹത്തിന് പുത്തന്‍ ഉണര്വകും എന്ന് കരുതാം.നേഴ്‌സിംഗ്/ കെയറിംഗ് മേഖലയില്‍ ജോലി ചെയുന്ന മുഴുവന്‍ മലയാളി അതുര സേവകരെയും അവരുടെ കുടുംബങ്ങളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയുന്നതായി നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു .പരിപാടിയിലേക്ക് വരുന്ന മുഴുവന്‍ വാഹനങ്ങളും പാര്‍ക്ക് ചെയുന്നതിനുള്ള സൗകര്യം ഉണ്ടായിര്ക്കും കു ട്ടികള്‍ക്കും . നേഴ്സ്സസ്സ് അല്ലാത്ത മുതിര്ന്നവര്ക്കും ചിരിക്കുവാനും ചിന്തിക്കുവാനും ഒരു കുട്ടം പരിപാടികള്‍ സങ്കാടക സമിതി തയാറാക്കിയിട്ടുണ്ട് മലയാളി നേഴ്‌സിംഗ് സമൂഹം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറാതെ കരുത്തുറ്റ സംഘടനാ ശബ്ദമാകുന്നതിന്റെ തുടക്കമാകട്ടെ മെയ് 2ലെ കണ്‍വെന്‍ഷന്‍ എന്ന അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ (യുക്മ നാഷണല്‍ പ്രസിടണ്ട്)ആശംസിച്ചു
വേദിയുടെ വിലാസം : ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ L13 4DH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല