ലിവര്‍ പൂള്‍ മലയാളി നഴ്‌സിംഗ് തൊഴിലാളികളാല്‍ ജന സാഗരം ആകും . യുക്മ നേഴ്‌സ് സസ് ഫോറം ആദ്യ ദേശിയ കണ്‍വെന്‍ഷന്‍ ഇന്ന് യുക്മയുടെയും, ലിമ്കയുടെ നേതൃത്വത്തില്‍ നടക്കും . ലിവര്‍ പൂളിലെ ബ്രോഡ് ഗ്രീന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌നും യുക്മ നഴ്‌സിംഗ് പ്രവര്‍ത്തകര്‍ എത്തികഴിഞ്ഞു പലരും ഇന്നലെ തന്നേയ് ലിവര്‍ പൂളില്‍ എത്തിയതായി ആന്‍സി ജോയ് അറിയിച്ചു പരിപാടി നടക്കുന്ന സ്‌കുളിനോട് ചേര്‍ന്ന് ഹോട്‌റെലുകളില്‍ റൂം ബുക്ക് ചെയ്തു ബാങ്ക് ഹോളിഡെ വീക്ക് എന്‍ട് ആഘോഷം ആക്കുകയാണ് പലരും . നഴ്‌സിംഗ് കെയര്‍ വിഭാഗങ്ങളിലെ എല്ലാവര്ക്കും പങ്കെടുക്കാം എന്നത് ഏറെ ആവേശത്തോടെയാണ് യുക്മ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് . നഴ്‌സിംഗ് വിദ്യര്തികളും പങ്കെടുക്കുന്നു എന്നത് ഏറെ പ്രത്യേകത ക്ഷണിച്ചു വരുത്തുന്നു . നാളെയുടെ നേഴ്സ്സും ഇന്നിന്റെ നേഴ്‌സ് സും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് .
നിരവധി ആതുര സേവകര്‍ കേരളത്തില്‍നിന്നും ഇന്നും ഇവിടെ എത്തുന്നു . സംഘടന രംഗത്ത് മലയാളി നേഴ്‌സ് ഇന്ന് എവിടെ നില്ക്കുന്നു എന്ന ചോദ്യം ആണ് യുക്മ സംഘടിപ്പിക്കുന്നു പ്രഥമ നഴ്‌സിംഗ് കണ്‍വെന്‍ഷന്‍ ചേതോ വികാരമായി മാറിയത്. ആന്‍സി ജോയിയുടെയും , എബ്രഹാം ജോസിന്റെയും , ബിജു പി റ്റ റ്‌ന്റെയും നേത്ര്വത്വതില്‍ വലിയ ഒരു സ്വാഗത സംഘം പരിപാടികളുടെ വിജയത്തിനായി അണി നിരന്നിട്ടുണ്ട് , ലിമ്കയുടെ പ്രധാന പ്രവര്‍ത്തകര്‍ കമ്മിറ്റി ആംഗങ്ങള്‍ ലിവേര്പൂളിലെ തന്നെ മറ്റു അസ്സോസ്സിയെഷനുകള്‍ തുടങ്ങി ലികയുടെയും യുക്മയുടെയും അഭ്യുദയ കംഷികള്‍ അങ്ങനെ നിരവധി നല്ല മനസുകള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു
യു കെ യിലെ മലയാളി ചരിത്രത്തില്‍ പുത്ത്താന്‍ നാഴിക കല്ലായി മാറും നേഴ്‌സ് സ്സ് കണ്‍വെന്‍ഷന്‍ . നഴ്‌സിംഗ് മേഖല നേരിടുന്നു വിവിധ വിഷയങ്ങള്‍ ചര്‍ച്ചകള്‍ ആയി മാറി പുത്തന്‍ ആശയങ്ങള്‍ ഊരിതിരിയും എന്ന കാര്യത്തിന് സംശയം വേണ്ട . രാവിലെ നടക്കുന്ന പരിപാടികള്‍ നിരവധി ക്ലാസുകള്‍ മൈക്രോ ടീച്ചിംഗ് സെക്ഷന്‍ എന്നിവ ഉള്‍പെടുത്തി ഇരിക്കുന്നു . യു കെയിലെ നഴ്‌സിംഗ് കെയര്‍ രംഗത്തെ മുഴുവന്‍ മലയാളി നേഴ്‌സ് സിനെയും ഉള്‍പെടുത്തി യുക്മ നടത്തുന്ന പ്രഥമ ദേശിയ കണ്‍വെന്‍ഷന്‍ സംഘടന രംഗത്തെ നമ്മുടെ പരിമിതിക്കു ഒരു പരിധി വരെ അറുതി വരുത്തും എന്ന് നമ്മുക്ക് വിശ്വസിക്കാം
യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു അദ്ധ്യക്ഷന്‍ ആകുന്ന പരിപാടിയില്‍ , നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , ജോയിന്റ് സെക്രടറി ആന്‍സി ജോയ് . മുന് ഭാരവാഹി വിജി കെ പി , ലിംക പ്രവര്തകാരായ തംബ്ബി ജോസ് , ബിജു പീറ്റര്‍ , തുടങ്ങിയവര്‍ പങ്കെടുക്കും , അജിമോള്‍ പ്രദീപ് , ആര്‍ സി എന്‍ നോര്‍ത്ത് വെസ്റ്റ് റിജിയണല്‍ ഡയറക്ടര്‍ എസ്തഫിനെ ഡാന്ന്‍ , എച് ആര്‍ മേധാവി അജയ് കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ നേതൃത്വം കൊടുക്കും , ഉച്ചതിരഞ്ഞു തെരെഞ്ഞെടുപ്പും പൊതു ചര്ച്ചയും നടക്കും പരിപാടിയിലേക്ക് മുഴുവന്‍ പേരെയും സ്വാഗതം ചെയുന്നതായി സെക്രടറി സജിഷ് ടോം അറിയിച്ചു . പരിപാടി നടക്കുന്ന
വേദിയുടെ വിലാസം : ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ L13 4DH
നിങ്ങള്‍ക്ക ഇവരുമായി ഫോണില്‍ ബന്ധപെടാം (യുക്മ നേഴ്‌സ് സസ് ഫോറം )
Mrs Ancy joy: 07530417215
Mr Biju Peter : 07970944925
mr Abraham jose 07463612106
ലിമ്കക്ക് വേണ്ടി
തമ്പി ജോസ് 07576983141 , തോമസ് ജോണ് വാരികാട്ട്
07949706499, എബി മാത്യു 07734463548, ചാക്കോച്ചന് മത്തായി
07939289141
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല