ജോണ്‍ അനീഷ്
ലിവര്‍ പൂള് അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും നിറഞ്ഞു നില്ക്കുന്ന പ്രവര്‍ത്തങ്ങളിലുടെ ആഗോള തലത്തില്‍ കേരളീയ സമൂഹത്തിന്റെ യശസ്സ് ഉയര്‍ത്തിയവരാണ് മലയാളി നേഴ്സുമാരെന്ന് ആന്റോ ആന്റണി എം.പി. ലിവര്‍പൂളില്‍ നടന്ന യുക്മ നേഴ്സസ്സ് ഫോറത്തിന്റെ പ്രഥമ കണ്വെന്ഷന് ഔപചാരികമായി ഉദ്ഘാടനം വീഡിയോ കോണ്‍ഫെറന്‍സിലുടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളിലേക്ക് കുടിയേറിയ മലയാളി നേഴ്സുമാരുടെ ജനിച്ച നാടിനോടുള്ള സ്നേഹവും കരുതലുമാണ് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് താങ്ങായി നിലകൊണ്ടിട്ടുള്ളത്. നേഴ്സിംഗ് എന്ന മഹത്തായ തൊഴില്‍ മേഖലയുടെ അന്തസത്തയെ ഉള്‍ക്കൊണ്ട് കൊണ്ട് മുനേറുന്നതിനു മലയാളി നേഴ്സ്സ്സിന്റെ കുട്ടായ്മ ഓരോ രാജ്യങ്ങളിലും ഉണ്ടാകേണ്ടതുണ്ട് . ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളി നേഴ്സുമാരെ ഒരു കുടക്കീഴില് അണി നിരത്തുന്നതിനു തുടക്കം ഇട്ടതിലുടെ യുക്മ ഒരു വലിയ കാല്വെയ്പ്പാണ്നടത്തിയിരിക്കുന്നത്.
ബ്രിട്ടനിലെ നഴ്സിംഗ് മേഖലയിലെ ഒരു കരുത്തുറ്റ ശക്തിയായി മാറുവാന്‍ യുഎന്എഫ്നു സാധിക്കും. അതോടൊപ്പംതന്നെ യൂറോപ്പിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും മലയാളി നേഴ്സ്സ് സംഘടനകളും ആയി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകള്‍
കണ്ടെത്താന്‍ കഴിയണം വിദേശ രാജ്യങ്ങളില്‍ മലയാളി നേഴ്സ്മാരുടെ സംഘനകള്‍ ശക്തി പെട്ടാല്‍ മാത്രമേ രിക്രുട്ട്മെന്റ്റ് ഉള്പെടയുള്ള മേഖലകളിലെ ചൂഷണം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ .അതോടൊപ്പം തന്നെ നിങ്ങളുടെ ജീവ കാരുണ്യ പദ്ധതിയില്‍ ഉള്‍പെടുത്തി നാട്ടിലുള്ള സാധുകള്‍ ആയ വിദ്യാര്തികള്ക്ക് നഴ്സിംഗ് പഠനത്തിനു അവസരം ഒരുക്കാന്‍ ശ്രമികണം. ബ്രിട്ടനിലെ നഴ്സിംഗ് മേഖലയിലെ നിലവാരം അനുസരിച്ച് കാലോചിതം ആയ പരിഷ്കാരങ്ങള്‍ ഇന്ത്യയില്‍ നടപ്പില്‍ ആക്കുന്നതിനു ആവശ്യം ആയ മാര്‍ഗ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഒരു സംഘടന എന്ന നിലയില്‍ രൂപികരിച്ചു ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിനു നല്‍കണം എന്നും അഭ്യര്‍ത്ഥിക്കുന്നു .ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നേഴ്സ് സസ് സംഘടന ആയി യു എന്‍ എഫ് മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .
പുത്തന്‍ ആശയങ്ങളുടെയും അവേശങ്ങളുടെയും ഈറ്റില്ലമായി പ്രഥമ യുക്മ ദേശിയ കണ്വെന്ഷന്. രാവിലെ 9 മണിയോടെ ആരംഭിച്ച രെജിസ്ട്രേഷന് 10 മണിയോടെ കുടെ നിലക്കാത്ത തിരക്കായി മാറി . നിരവധി പേര് കുടുംബ സമേതം തന്നെ എത്തിയത് കൊണ്ട് നിയന്ത്രിക്കുവാന്‍ സംഘാടകര്‍ ഏറെ പണിപെടെണ്ടി വന്നു ബ്രോട്ഗ്രീന്‍ സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞപ്പോള്‍ പുതിയതായി കസേരകള്‍ നിരത്തി എത്തിയ മുഴുവന്‍ പേര്‍ക്കും സീറ്റ് ഉറപ്പിക്കാന്‍ മുഴുവന്‍ ലിംക ഭാരവാഹികളും മത്സരിക്കുന്നത് കാണേണ്ട കാഴ്ചയായിരുന്നു . ലിവര്‍ പൂളില്‍ നടന്ന യുക്മ കലാ മേളക്ക് നേതൃത്വം കൊടുത്ത ലിംകക്കു ആത്മാഭിമാനത്തിന്റെ രണ്ടാം സന്ദര്‍ഭം ആയി മാറി യുക്മ നേഴ്സ് സസ് പ്രഥമ ദേശിയ കണ്വെന്ഷന് .
പത്തു മണിയോടെ രെജിസ്ട്രഷന് സമാപിച്ചു പൊതു സമ്മേളനം ആരംഭിച്ചു സമ്മേളനത്തിന് ലിംക പ്രസിഡന്റ് തോമസ് ജോണ്‍ വാരിക്കാട്ടു / സ്വാഗതം പറെഞ്ഞു / തുടര്‍ നടപടികളും നടത്തിപ്പും എന്തൊക്കെയായിരിക്കും എന്ന് ആന്‍സി ജോയ് അറിയിച്ചു . യു എന്‍ മുന്‍ ഭാരവാഹിയും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും ആയ ബീന സെന്‍സ് നഴ്സിംഗ് സത്യാ വാചകം ചൊല്ലി കൊടുത്തു. പിന്നിട്
അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അജിമോള്‍ പ്രദീപിന് യുക്മയുടെ പ്രശസ്തി പത്രം സമ്മാനിച്ച് സംസാരിച്ചു . പ്രഥമ നേഴ്സ് സസ് കണ്വെന്ഷന് ഒരു ആവേശം ആയി തീരട്ടെ എന്നും ഇത് വഴി നമ്മുടെ ആതുര സേവകര്‍ക്കും ബ്രിട്ടീഷ് പൊതു ധാരയില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നാം നടത്തുന്ന ഈ കണ്വെന്ഷന് ഒരു വിജയമാണെന്നും . കുടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാകണം എന്നും എല്ലാ നേഴ്സ് സിനും യുക്ല്മയുടെ പ്രത്യേക നന്ദിയും അറിയിച്ചു കൊണ്ട് യുക്മ നേഴ്സ് സ ഫോറത്തിന്റെ ലിഗല്‍ സെല്‍ ചെയര്‍മാനായി ശ്രി തമ്പി ജോസിനെ നോമിനേറ്റു ചെയ്തു
തുടര്‍ന്ന് തമ്പി ജോസ് , നോര്‍ത്ത് വെസ്റ്റ് ആര് സി എന്‍ റിജിയണല്‍ ഡയറക്ടര്‍ സ്റ്റെഫനി ദുന്ന് , അനീഷ് ജോണ്‍ , അജിമോള്‍ പ്രദീപ് , അജയ് കുമാര്‍, എബ്രഹാം ജോസ് , മിന്ജ ജോസഫ് , മിസ്സ് ശില്പ ഷാജി തുടങ്ങിയവര വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുത്തു . യുക്മ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മുന്‍ പ്രസിഡന്റ് വിജി കെ പി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് ആശംസ അറിയിച്ചു . തുടര്‍ന്ന് ബിജു പീറ്റര്‍ പ്രഥമ നഴ്സിംഗ് കണ്വെന്ഷന് ന്റെ പ്രതിനിധികള്‍ക്ക് നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല