1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

ജോണ്‍ അനീഷ്‌

യുക്മ നേഴ്സ്സ്‌സ് ഫോറം പുതിയ ഭാരവാഹികളെ യുക്മ ദേശിയ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് കവള കാട്ടില്‍ പ്രഖ്യാപിച്ചു . ലിവര്‍ പൂളില്‍ വെച്ച് നടന്ന പ്രഥമ യുക്മ നേഴ്‌സ് സസ് ഫോറം കണ്‍വെന്‍ഷന്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ യുക്മ ദേശിയ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് നേഴ്‌സ് സ് ലീഗല്‍ സെല്‍ ചെയര്‍മനായി ശ്രീ . തമ്പി ജോസിനെ നിയമിക്കുക ഉണ്ടായി . യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് രക്ഷാധികാരി ആയിരിക്കുന്ന കമ്മിറ്റിയില്‍ 25 ഓളം അംഗങ്ങള്‍ ഉണ്ട് .മെയ് മാസം 2 നു ലിംക ആതിഥ്യം അരുളിയ യുക്മയുടെ ആദ്യ നേഴ്സ്സസ് കണ്‍വെന്‍ഷന്‍ ഉണര്‍ത്തിയ ആവേശത്തിന്റെ അലകള്‍ കെട്ടടങ്ങും മുന്‍പ് യു കെ യിലെ മലയാളി നേഴ്‌സ് സിന്റെ ശബ്ദം യുക്മ നേഴ്സ്സസ് ഫോറ ത്തിലുടെ മുഴങ്ങി കേള്‍പ്പിക്കാന്‍ ഈ പുതിയ കമ്മിറ്റിക്ക് കഴിയും . യു കെ യില്‍ ഏറ്റവും അധികം മലയാളികള്‍ എത്തിപ്പെടാന്‍ നഴ്‌സിംഗ് എന്ന മഹത്തായ ഉദ്യോഗം ആണ് കാരണം . ഇന്ന് യു കെയിലെ ഒട്ടു മിക്ക ആശുപത്രികളില്‍ ഉയര്ന്ന പദവിയില്‍ എത്തിപെടാന്‍ നമ്മുടെ നേഴ്‌സ് സിന് കഴിഞ്ഞു. പക്ഷെ പര്ശ്വ വല്‍ ക്കരിക്കപ്പെട്ട ഒരു പറ്റം പേര്‍ ഇപ്പോഴും ഉണ്ട് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു നീക്കത്തിലേക്ക് യുക്മയെ നയിച്ചത് . മുന്‍ വര്‍ഷങ്ങളില്‍ തുടക്കം കുറിച്ച യുക്മ നേഴ്സ്സ്‌സ് ഫോറം ഈ വര്ഷം പ്രഥമ കണ്‍വെന്‍ഷന്‍ ലിവേര്‍പൂളില്‍ നടത്തുകയുണ്ടായി .

യു കെ യില്‍ ജോലി ചെയ്യുന്ന എതൊരു നേഴ്‌സ് സ്സും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ട് ആര്‍ .സി. എന്‍ യുണിസന്‍ എന്നീ ട്രേഡ് യുണിയനുകളെ പോലെ തന്നെ ഉയര്‍ന്നു വരാം എന്ന പ്രത്യാശയില്‍ ആണ് യുക്മ നേഴ്‌സ് സസ് ഫോറം . മലയാളി നേഴ്‌സിംഗ് സമൂഹം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറാതെ കരുത്തുറ്റ സംഘടനാ ശബ്ദമാകുന്നതിന്റെ തുടക്കം ആണ് ഈ തെരഞ്ഞെടുപ്പോടെ കഴിഞ്ഞത്. ഇന്ന് യു കെയില്‍ അസ്സോസ്സിയേഷന്‍ തലങ്ങളിലും സാമൂഹിക രംഗങ്ങളിലും പ്രവര്‍ത്തി പരിചയം നേടിയ കഴിവുറ്റ ഒരു കുട്ടം നേഴ്‌സ് സ് തന്നെ യുക്മ നേഴ്‌സ് സ് ഫോറത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുക ആയിരുന്നു . ആദ്യ നഴ്‌സിംഗ് കണ്‍വെന്‍ഷന്‍ ഏറ്റെടുത്തു വിജയിപ്പിച്ച ആന്‍സി ജോയ് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയുന്ന കരുത്തുറ്റ ഒരു സംഘാടക ആണ് . ആന്‍സി ജോയ് നേഴ്‌സ് സസ് ഫോറത്തിന്റെ കോ ഓര്ടിനെറ്റര്‍ ആയി എത്തുന്നത് ഏറെ ശക്തി പകരും തീര്‍ച്ച. ചാര്‍ജു എടുത്തു ഏറെ കഴിയും മുന്‍പ് തന്നെ ആദ്യ നഴ്‌സിംഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു കൊണ്ട് ഇത്തരം ഒരു നേതൃത്ത്വ നിര വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് ആന്‍സി ജോയ് ആയിരുന്നു . കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തുടങ്ങി വെച്ച നഴ്‌സിംഗ് ഫോറം എന്ന മഹത്തായ ആശയം ഇന്ന് യു കെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു . ഇന്ന് യു കെയിലെ നിരവധി സ്ഥലങ്ങളിലെ സംഘടനകളും പ്രതിനിധാനം ചെയ്യുന്ന നേതൃത്വം യു എന്‍ എഫിന് സ്വന്തം ആകുമ്പോള്‍ യു കെ മലയാളികള്‍ക്ക് അഭിമാനിക്കാം .

President. – എബ്രഹാം ജോസ് . ( London)

Vice. President- 1- രാകേഷ് ശങ്കരൻ ( margate )

2- ഐറിസ് തോമസ്‌ . ( kettering. )

General. Secretary – ബിജു . പീറ്റർ . ( Liverpool )

Joint secretary. 1 ബേബിച്ചൻ തോമസ്‌ . ( Canterbury )

2 .സുമ . സാജൻ . (. Coventry )

3 അനീഷ്‌ . ജോർജ് . (Dorset )

4 ജിജോ . ഉണ്ണി . (. Colchester )

5 .മോനീ ഷിജോ ( Birmingham )

Treasure. – ബിന്ദു . സുരേഷ് . ( Northampton )

Joint. Treasurer. – ജോം . കെ . ജോർജ് ( Stafford )

PRO. – ബാലസജീവ് കുമാർ

Legal Cell Chairperson – തമ്പി . ജോസ്

Training coordinator. 1. സാജൻ . സത്യൻ . (. Leeds )

2. – ആൻസി . തോമസ്‌ . (. London )


Executive. Committee

1. രേഖ കുര്യൻ . ( Oxford )

2. മായ . മാത്യു ( Wakefield )

3 – ദേവലാൽ സഹദേവൻ . ( Bath )

4 – ജയകുമാർ . നായർ . (Wednesfield )

5 -റോജിമോൻ വറൂഗിസ് (horshom )

6- അജി . മംഗലത്ത് ( stock- on -trend)

7- ബിനു മാനുവൽ . ( Belfast ,Northern Ireland )

8 -ടോം കെ മാത്യു . (Glasgow, Scotland )

9 -ഡാര്സിസിലി സൈമണ്‍ . (Glasgow ,Scotland ) ദർ

10 -ബിന്ദു സാജൻ . ( Edinburgh , Scotland )

11- ജിന്റോ ജോസഫ്‌ . ( Manchester )

12- ബെറ്റി . വറുഗീസ് (Cardiff, Wales )

Students Coordinator


ശില്പ ഷാജി (Manchester)

എന്നിവര്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്
നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ പ്രതിനിധിയായി ആദ്യ നഴ്‌സിംഗ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത ശില്പ ഷാജി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. യു കെയിലെ മലയാളി നഴ്‌സിംഗ് തൊഴില്‍ മേഖലക്ക് പ്രയോജന പ്രദം ആയ നിരവധി പരിപാടികള്‍ ആസുത്രണം ചെയ്തു നടപ്പിലാക്കാന്‍ കെല്‍പ്പുള്ള നേതൃത്ത്വ നിരയാണ് യുക്മ നേഴ്സ്സസ് ഫോറ ത്തിനുള്ളത് . യു കെയിലെ മലയാളി നഴ്‌സിംഗ് നിരക്ക് കരുത്തുറ്റ ഉത്തേജനം ആയി യുക്മ നേഴ്സ്സസ് ഫോറം മാറും. .നേഴ്സ്സ്‌സ് ഫോറത്തിന് എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയുന്നതായി യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.