യോവില്‍: യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആദ്യ കായികമേളക്ക് ജൂണ്‍ 20നു യോവിലില്‍ കൊടിയുയരും. സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍ രണ്ടായി തിരിച്ചതിനു ശേഷം സൗത്ത് വെസ്റ്റ് റീജിയണില്‍ നടക്കുന്ന ആദ്യ കായികമേളക്ക് ആതിഥേയമരുളുതുന്നത് സോമെര്‌സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷനാണ്. റീജിയണില്‍ നിന്നുള്ള ഇരുന്നൂറിലധികം മത്സരാര്ത്ധികള്‍ പങ്കെടുക്കുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി നാല്പത്തി ഒന്നോളം മത്സരങ്ങള്‍ നടക്കും. രാവിലെ 9.30നു ആരംഭിക്കുന്ന രെജിസ്‌റ്റ്രെഷന് ശേഷം കായിക താരങ്ങള്‍ പങ്കെടുക്കുന്ന നയന മനോഹരമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറും മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അസോസിയേഷന് ട്രോഫി സമ്മാനിക്കുന്നതായിരിക്കും. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഉത്ഘാടന ചടങ്ങിനു ശേഷം പത്തു മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. യോവിലിലെ വിശാലമായ യോവില്‍ അത് ലെറ്റിക് അരിനയിലാണ് കായികമേള അരങ്ങേറുക. മികച്ച സൗകര്യങ്ങളുള്ള അരിനയില്‍ കാണികള്‍ക്കും കായിക താരങ്ങള്‍ക്കും നല്ലൊരു കായിക മേള ആസ്വദിക്കാനാവും.
ഉച്ച ഭക്ഷണവും മറ്റു സൗകര്യങ്ങളും ആതിഥേയ അസ്സോസിയേഷനായ സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്. ആറോളം ടീമുകള്‍ മാറ്റുരക്കുന്ന വാശിയേറിയ വടം വലിയും കായിക മേളയുടെ മറ്റൊരാകര്‍ഷണമായിരിക്കും. പ്രഥമ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ സുജു ജോസഫ്, സെക്രെടറി ശ്രീ ജോണ്‍സണ്‍, സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ശ്രീ ബിനു എന്നിവര്‍ ചേര്‍ന്നറിയിച്ച്ചു.
പരിപാടിയുടെ നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Yeovil Athletic Arena
Yeovil
BA21 3DS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല