1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015


സ്വന്തം ലേഖകന്‍

യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റിനു ആവേശോജ്വല സമാപനം. വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍

സാലിസ്ബറി: മെയ് 3 ഞായറാഴ്ച സാലിസ്ബറി ഡൌണ്‍ടാന്‍ ലെഷര്‍ സെന്ററില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടന്‍ നിലവാരം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധെയമായി. റീജിയണിലെ അംഗ അസോസിയേഷനുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ മത്സരങ്ങള്‍ക്ക് ആവേശ പൂര്‍വ്വമായ സ്വീകരണമാണ് അസോസിയേഷനുകളില്‍ നിന്നും ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി 27 ടീമുകളാണ് മത്സരത്തിനെത്തിയത്. രാവിലെ 10 മണിക്ക് സെക്രെടറി ശ്രീ ജോണ്‍സന്‍ സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ശ്രീ ബിനു ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച രജിസ്റ്റേഷന് ശേഷം ടൂര്‍ണ്ണമെന്റ് ഉത്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. പ്രാര്ത്ഥനയോടെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങിന് സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി മേഴ്‌സി സജീഷ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോമും നാഷണല്‍ എക്‌സിക്യുടിവ് അംഗം ശ്രീ ടിറ്റോ തോമസും ചേര്‍ന്ന് ടൂര്‍ണ്ണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് സംസാരിച്ച ഇരുവരും എല്ലാ ബാഡ്മിന്ടന്‍ താരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നേപ്പാളില്‍ ദുരന്തത്തിനിരയായവര്ക്ക് വേണ്ടി ഒരു നിമിഷം നടത്തിയ മൗന പ്രാര്‍ത്ദ്ധനക്കു ശേഷം നേപ്പാളിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന യുക്മ ചാരിറ്റി ഫൌണ്ടേഷനു വേണ്ടി സൗത്ത് വെസ്റ്റ് റീജിയണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സാലിസ്ബറി മലയാളി അസോസിയേഷന്‍ സമാഹരിച്ച തുക സാലിസ്ബറി മലയാളി അസോസിയേഷന്‍ രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി പ്രേസിടെന്റെ ശ്രീമതി മേഴ്‌സി സജീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് യുക്മസൗത്ത് വെസ്റ്റ് ചാരിറ്റി കോര്‍ഡിനെറ്റര്‍ ശ്രീ അനീഷ് ജോര്ജിന്റെ സാന്നിധ്യത്തില്‍ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോമിന് കൈമാറി.
തുടര്‍ന്ന് നടന്ന വാശിയേറിയ പോരാട്ടങ്ങള്‍ കാണികളെയും ആവേശത്തിലെത്തിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷന്റെ ജെറിന്‍ ജേക്കബ് ഒന്നാം സമ്മാനവും സാലിസ്ബറി മലയാളി അസോസിയേഷന്റെ തന്നെ നിഖില്‍ ഷിബു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒന്നാം സ്ഥാനം നേടിയ ജെറിന് സൌത്ത് വെസ്റ്റ് സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ശ്രീ ബിനുവും രണ്ടാം സ്ഥാനം നേടിയ നിഖിലിന് സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രോഗ്രാം കോര്‍ഡിനെറ്റര്‍ ശ്രീമതി സില്‍വി ജോസും ട്രോഫികള്‍ സമ്മാനിച്ചു. മിക്‌സഡു് ഡബിള്‍സ് ഫൈനലില്‍ നടന്നത് പ്രൊഫഷണലിസം നിറഞ്ഞ വാശിയേറിയ പോരാട്ടമായിരുന്നു. വില്‍റ്റ്ഷയര്‍ മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ബിനു ബിന്‍സി ടീമും അതെ അസോസിയേഷനില്‍ നിന്നുമുള്ള ഐസക്ക് ഷീജ ദമ്പതികളും ആയിരിന്നു ഫൈനലില്‍ മാറ്റുരച്ചത്. ഐസക്ക് ഷീജ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബിനു ബിന്‌സി ടീം കിരീടം നേടി. ഐസക്ക് ഷീജ ടീമിന് സൌത്ത് വെസ്റ്റ് റീജിയാന്‍ ചാരിറ്റി കോര്‍ഡിനെറ്റര്‍ ശ്രീ അനീഷു ജോര്ജും ബിനു ബിന്‌സി റ്റീീമിനു വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഷാജു ജോസെഫും ട്രോഫികള്‍ നല്കി ആദരിച്ചു. വിമന്‍സ് ഡബിള്‍സില്‍ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ തന്നെ ബിന്‌സി ഷീജക്ക് ഒന്നാം സ്ഥാനം കരസ്ഥമാകിയതിനുള്ള ട്രോഫി സാലിസ്ബറി മലയാളി അസോസിയേഷന്‍ രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി സമ്മാനിച്ചു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സാലിസ്ബറി മലയാളി അസ്സോസിയന്റെ സില്‍വി സപ്ന ടീമിന് സാലിസ്ബറി മലയാളി അസോസിയേഷന്‍ സെക്രെടറി ശ്രീമതി സീന ഷിബു ട്രോഫി നല്കി.

 

വിമന്‍സ് സിന്‍ഗിള്‍സില്‍ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്ന് തന്നെയുള്ള ബിന്‌സിയും ഷീജയും ഫൈനലില്‍ എത്തിയപ്പോള്‍ ബിന്‌സി ഒന്നാമതെത്തി. ബിന്‌സിക്കും ഷീജക്കും സൗത്ത് വെസ്റ്റ് റീജിയാന്‍ സെക്രെടറി ശ്രീ കെ എസ ജോണ്‍സന്‍ ട്രോഫികള്‍ സമ്മാനിച്ചു. തീ പാറുന്ന പോരാട്ടം നടന്ന മെന്‍സ് ഡബിള്‍സില്‍ ആണ്ടോവര്‍ മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ആര്‍വി ഷിനു സഖ്യം വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ ബിനു ജിന്‍സ് സഖ്യത്തെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് സൗത്ത് വെസ്റ്റ് റീജിയാന്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ് ട്രോഫികള്‍ സമ്മാനിച്ചു. മെന്‍സ് സിംഗിള്‍സില്‍ ഫൈനലില്‍ എത്തിയത് വില്‍റ്റ്‌ഷെയറിന്റെ തന്നെ ബിനുവും ജിന്‍സും ആയിരുന്നു. ഒന്നാം സ്ഥാനം കരസ്തമാകിയ ബിനുവിനും രണ്ടാമതെത്തിയ ജിന്‍സിനും യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം ട്രോഫികള്‍ സമ്മാനിച്ചു. 
എല്ലാ വിജയികള്‍ക്കും ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷനും പ്രസിഡന്റ് ശ്രീ സുജു ജോസെഫും നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോമും അഭിനന്ദനങള്‍ അറിയിച്ചു. ജൂണ്‍ 20 നു യോവിലില്‍ നടക്കുന്ന കായിക മേള വന്‍ വിജയമാക്കണമെന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫ് അഭ്യര്‍ത്ഥിച്ചു. 

ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത എല്ലാ അസോസിയേഷനുകള്‍ക്കും ആതിഥേയത്വം വഹിച്ച സാലിസ്ബറി മലയാളി അസോസിയേഷനും ഭാരവാഹികള്‍ക്കും,ടൂര്‍ണ്ണമെന്റിന്റെ മനോഹര ചിത്രങ്ങള്‍ എടുത്ത ശ്രീ ബിജുവിനും, മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് സഹായിച്ച ആര്‍വി (ആണ്ടോവെര്‍ ), മനോജ് (ബേസിങ്ങ്‌സ്‌റൊകെ), സെബാസ്‌റ്യന്‍ ( സാലിസ്ബറി), സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ബിനു, ചാരിറ്റി കോര്‍ഡിനെറ്റര്‍ അനീഷ് , തുടങ്ങിയവര്‍ക്ക് സെക്രെടറി ജോണ്‍സന്‍ നന്ദി അറിയിച്ചു. കൂടാതെ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന് സഹായിച്ച സ്‌പോന്‌സെര്‍സ് ആയ അലൈഡ് ഫിനാന്‍സ്, സിബി ജോര്ജു & കമ്പനി , യുക്മ ന്യൂസ് തുടങ്ങിയവര്‍ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.