1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011


ടോമിച്ചന്‍ കൊഴുവനാല്‍

ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച ഡോര്‍സെറ്റ്‌ പൂളില്‍ നടക്കുന്ന റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .ഡോര്‍സെറ്റ്‌ കേരള കമ്മ്യുണിറ്റിയും, യുക്മ സൌത്ത് വെസ്റ്റ് -ഈസ്റ്റ്‌ റീജിയനും സംയുക്തമായി നടത്തുന്ന ഈ കലോത്സവത്തിന് ശനിയാഴ്ച രാവിലെ തിരി തെളിയുമ്പോള്‍ അതിശക്തമായ മത്സരങ്ങളയിരിക്കും
എല്ലാ വേദികളിലും അരങ്ങേറുക. കഴിഞ്ഞ കുറെ മാസങ്ങളായി രാത്രിയും പകലുമില്ലാതെ നടന്നുവരുന്ന പരിശീലങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നടക്കുന്ന കലവിരുന്നിനു സാക്ഷികളാവാന്‍ നൂറുകണക്കിന് മലയാളികള്‍ ഡോര്‍സെറ്റില്‍ എത്തിച്ചേരും. നവംബര്‍ അഞ്ചാം തീയതി നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഏക അവസരമെന്ന നിലയില്‍ വളരെയധികം പ്രാധാന്യത്തോടെയാണ്
അസോസിയേഷനുകളും മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളും ഈ റീജിയണല്‍ കലാമേളയെ കാണുന്നത്.

കേരളത്തില്‍ ആയിരുന്നുവെങ്കില്‍ സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തു കലാതിലകങ്ങളും കലാപ്രതിഭകളും മറ്റും ആകേണ്ട സമര്‍ത്ഥരായ നിരവധി കുട്ടികള്‍ ഇന്ന് യു കെ യില്‍ ഉണ്ട് . യുക്മ നടത്തുന്ന ഈ കലാമേളകളും കായിക മേളകളുമാണ് വളരുന്ന പുതു തലമുറകള്‍ക്കുള്ള ഏക ആശ്രയമെന്നു ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന യുക്മ പ്രസിഡന്റ്‌ വര്‍ഗീസ് ജോണ്‍ പറയുന്നു. ഓരോ വര്‍ഷം കൂടുംതോറും അസോസിയേഷനുകളുടെയും മത്സരാര്‍ഥികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഇതിന്റെ ലക്ഷണമാണ്. ഡോര്‍സെറ്റില്‍ നടക്കുന്ന ഈ കലാമേളയില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയുടെ മുഴുവന്‍ കമ്മിറ്റി അംഗങ്ങളും, അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി തോമസ്‌ , സെക്രട്ടറി ഗിരീഷ്‌ കൈപ്പള്ളി , പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മനോജ്‌ പിള്ള എന്നിവരുടെ നേത്രത്വത്തില്‍ ഏകമനസോടെ പ്രവര്‍ത്തിച്ചു വരുന്നു .

മുപ്പത്തി ഏഴു മത്സര ഇനങ്ങളിലായി മുന്നൂറില്‍ അധികം മത്സരാര്‍ഥികള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു . മൂന്നു പൌണ്ട് ആയിരിക്കും റെജിസ്ട്ര്ഷന്‍ ഫീസ്‌ . അവരോടൊപ്പം വരുന്ന രക്ഷിതാക്കളും ഉള്‍പ്പടെ അഞ്ഞൂറിലധികം മലയാളികള്‍ ഡോര്‍സെറ്റില്‍ ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച എത്തിച്ചേരും. യുക്മയുടെ എട്ടു റീജിയനുകളില്‍ ഏറ്റവും കൂടുതല്‍ അംഗ ബലം സൌത്ത് വെസ്റ്റ് – ഈസ്റ്റ്‌ റീജിയനാണ്. രാവിലെ ഒന്‍പതു മണിക്ക്
രജിസ്ട്രേഷന്‍ ആരംഭിക്കും. ഒന്‍പതു മുപ്പതിന് യുക്മ പ്രസിഡന്റ്‌ വര്‍ഗീസ് ജോണ്‍ മേള ഔപിചാരികമായി ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ സെക്രട്ടറി എബ്രഹാം ലുക്കോസ് മുഖ്യഅഥിതി ആയിരിക്കും. കൃത്യം പത്തു മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുകയും വൈകുന്നേരം അഞ്ചര മണിക്ക് മുന്‍പ് തന്നെ എല്ലാ പരിപാടികളും അവസാനിപ്പിക്കുമെന്നും സൌത്ത് വെസ്റ്റ് – ഈസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ ടോമി തോമസും, സെക്രട്ടറി മനോജ്‌ പിള്ളയും അറിയിച്ചു .

Address

Hamworthy Club Ltd, Magna Road, Canford Magna, Wimborne, Dorset, BH21 3AP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.