യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് (യുക്മ) യുടെ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കായിക മേള പര്യവസാനിച്ച്ചപ്പോള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് സ്ടഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കി. മെമ്പര്‍ അസോസിയേഷനുക ളുടെ മികച്ച പങ്കാളിത്തം ഉടനീളം ദൃശ്യമായിരുന്ന കായിക മേള NCHS സ്ടെ ടിയത്തില്‍ മേയ് 5 ശനിയാഴ്ച കാലത്ത് 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിയോടെ അവസാനിച്ചു.
യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ടു ശ്രീ വിജി കെ പി ഉദ്ഖാടനം ചെയ്ത കായികമേളയില്‍ എസ് എം എ-യുടെ ആര്‍ലിന്‍ ജോയിയും റെഡ്ഡിച്ച് മലയാളി അസോസിയേഷന്റെ ലിന്റ ടോമും വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്മാരായപ്പോള്‍ ബെര്‍മിംഗ്ഹാം മലയാളി അസോസിയേഷന്‍ (എഡിമ്ഗ്ടന്‍) ന്റെ ജുബിന്‍ ഇഗ്നേഷ്യസ്, ജിജോ എന്നിവര്‍ പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി.
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ്റ് ഇഗ്നേഷ്യസ് പേട്ടയിലിന്റെയും കായിക മേള കണ്‍ വീനര്‍ ആയ അജി മംഗലത്തിന്റെയും സംഘാടക മികവിന്റെ മകുടോദാഹരണമായ കായിക മേളയെ നിയന്ത്രിച്ച്ചത് മികച്ച സ്പോര്‍ട്സ്മാന്‍ മാരായ ശ്രീ വിനു ഹോര്‍മിസും ടോമി അഗസ്ടിനും ചേര്‍ന്നാണ്.
ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ ഭാരവാഹികളായ ശ്രീ മാമ്മന്‍ ഫിലിപ്പ്, കായിക മേള കാര്യാ നിര്‍വാഹക സമിതി അംഗങ്ങളായ വിന്‍സെന്റ് കുര്യാക്കോസ്, അനില്‍ ജോസ്, റെജി റെഡ്ഡിച്ച്, ജോസ് റെഡ്ഡിച്ച്, ജിന്‍സ് നനിടന്‍, സജീവ്, സെന്‍സ് ജോസ്, റൈനോ തോമസ്, ജോമോന്‍ മാത്യു, റോയ് ജോസഫ് എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കുകയും വിജയികള്‍ക്ക് സമാപന ചടങ്ങില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. മേളയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിജയത്തിനായി പ്രയത്നിച്ച സംഘാടക സമിതി അംഗങ്ങള്‍ക്കും സ്പോന്‍സെഴ്സിനും നന്ദി പ്രകാശിപ്പിച്ച് കായികമേള വിജയകരമായി പര്യവസനിച്ച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല