1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2012

ബാലസജീവ്‌ കുമാര്‍

യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്‌ (യുക്മ)യുടെ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കായിക മേള സ്ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് മേയ് 5 ശനിയാഴ്ച നടത്തപ്പെടുന്നു. കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന കായിക മത്സര ഉത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പുര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 10ല്‍ കുടുതല്‍ മെമ്പര്‍ അസോസിയേഷനുകള്‍ പങ്കെടുക്കുമെന്ന് ഇതിനോടകം ഉറപ്പിച്ചിട്ടുള്ള കായിക മേള മിഡ്‌ ലാന്‍ഡ്‌സ് റിജിയനിലെ അംഗങ്ങള്‍ക്ക് പങ്കെടുക്കുവാനും സൗഹൃദം പങ്കിടുവനുമുള്ള ഒരു വേദിയാകും.

യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ്റ്മാരായ വിജി കെ പി, ശ്രീമതി ബീന സെന്‍സ് എന്നിവര്‍ക്ക് പുറമേ യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ്റ് ഇഗ്നേഷ്യസ് പേട്ടയിലിന്റെയും മറ്റു കാര്യ നിര്‍വാഹക സമിതി അംഗങ്ങളുടെയും കുട്ടായ പരിശ്രമമാണ് കായിക മേളക്ക് ചുക്കാന്‍ പിടിക്കുന്നത്.

കായിക മേള നടക്കുന്ന വേദിയുടെ വിലാസം Door No1, NCHS, The Science College, Ostend Place, ST5 2QS എന്നാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന സംഘാടക സമിതി ഭാരവാഹികളെ ബന്ധപ്പെടുക:

അജി മംഗലത്ത് 07958768433, അഡ്വ. ബെന്നി നണിട്ടന്‍ 07957795165, ബീന സെന്‍സ് 07809450568, വിജി കെ പി 07429590337.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.