ജോണ്‍ അനീഷ്
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം ഈ വരുന്ന കവന്‍ട്രിയില്‍ നടക്കും . യുക്മ അംഗ അസ്സോസ്സിയേഷന്റെ പ്രത്യേക അഭ്യര്തനയെ മാനിച്ചു യു കെ യിലെ മുഴുവന്‍ ന ര്‍ ത്തക പ്രതിഭകളെയും കണക്കിലെടുത്ത് കൊണ്ടാണ് യുക്മ ഈ മത്സരം സങ്കടിപ്പിച്ചിരിക്കുന്നത് . ഏറെ പ്രതീക്ഷയോടെ സൂപ്പര്‍ ഡാന്‍സര്‍ മത്സരം നോക്കി കാണുന്ന ഒരു പാട് മാതാ പിതാക്കള്‍ നമുക്കിടയില്‍ ഉണ്ട് . ഒട്ടു മിക്ക അസ്സോസ്സിയേഷനുകളും കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട് . അസ്സോസ്സിയേഷന്‍ പരിപാടികളുടെ എന്നല്ല എല്ലാ ശുഭ മുഹൂര്‍ത്തങ്ങളും ആനന്ദ പൂരിതം ആക്കുന്നത് ഈ നൃത്തം അഭ്യസിക്കുന്ന കുട്ടികളാല്‍ ആണ് . ഇവര്‍ക്കെവര്‍ക്കും ഈ വേനല്‍ കാലത്തെ ആഘോഷമാക്കാന്‍ പാകത്തില്‍ ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം ഒരുക്കി ഇരിക്കുന്നത് .കഴിഞ്ഞ വര്‍ഷം കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ നടന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അന്നത്തെ യുക്മ വൈസ് പ്രസിഡണ്ടും നിലവിലെ യുക്മ ട്രഷററും ആയ ഷാജി തോമസ് ആയിരുന്നു.
വന്‍വിജയം നേടിയ പോയ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ സ്‌നേഹ സജി (ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ) ആന്‍മേരി ജോജോ (ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍) എന്നിവര്‍ യഥാക്രമം യുവ നാട്യ രത്‌ന ,ബാല്യ നാട്യ രത്‌ന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. . യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു’ എന്ന് നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം ഈ വര്‍ഷം ജൂലയ് മാസം 4ന് കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആതിഥ്യത്തില്‍ കവന്‍ട്രിയില്‍ വച്ചായിരിക്കും നടത്തപ്പെടുക. കവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം ഏറ്റെടുക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ യു കെ നര്‍ ത്തക ര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു . മിട്‌ലണ്ട്‌സിലെ ഏകദേശം 400 ഓളം കുടുംബങ്ങളുടെ കൂട്ടായ് മയാണ് കവന്‍ട്രി കേരള കമ്യൂണിറ്റി . മുന്‍പ് യുക്മ ഫെസ്റ്റും ഏറ്റെടുത്തു വിജയിപ്പിച്ച കവന്‍ട്രി കേരള കമ്യൂണിറ്റി ഡാന്‍സ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുയുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂനിയര്‍ ( 8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ ( 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം നടക്കുക സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാലനാട്യ രത്‌ന, യുവനാട്യരത്‌ന, ടീംനാട്യരത്‌ന എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും.
സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം മത്സരാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്.മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
Venue: Willenhall Social Club, Robinhood Road, Covetnry, CV3 3BB
യുക്മ വൈസ് പ്രസിഡണ്ട് ബീന സെന്‍സിനാണ് ഇത്തവണത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിന്റെ പ്രധാന ചുമതല. തുടര്‍ച്ചയായ രണ്ടാം തവണയും മിഡ്‌ലാണ്ട്‌സ് റീജനില്‍ വച്ച് നടക്കുന്ന നാട്യ വിസ്മയത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മിഡ്‌ലാണ്ട്‌സ് റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.സൂപ്പര്‍ ഡാന്‍സര്‍ മത്സരം ഗംഭീര വിജയമാക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കവന്‍ട്രി കേരള കമ്യൂണിറ്റി പ്രസിഡണ്ട് ബാബു അബ്രഹാം അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല